HOME
DETAILS
MAL
സി.പി.എം ഓഫിസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തു
backup
January 20 2019 | 04:01 AM
ബാലുശേരി: നന്മണ്ട സി.പി.എം കൂളിപ്പൊയില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ ഫര്‍ണിച്ചറുകളും ബോര്‍ഡും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉത്സവം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഓഫിസിനകത്ത് കയറി കസേരകളും ബോര്‍ഡുകളും നശിപ്പിച്ചത്.
കസേര റോഡിലേക്ക് വലിച്ചെറിഞ്ഞു. അക്രമം നടത്തിയ സംഘത്തെ പുന്നശേരി ഭാഗത്തു നിന്നു ബൈക്കുകളിലെത്തിയവരാണ് കൊണ്ടുപോയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഹര്‍ത്താല്‍ ദിവസം നടന്ന രാഷ്ട്രീയ സംഘട്ടനത്തിലെ പ്രതിയാണ് ആക്രമത്തിനു പിന്നിലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ പറയുന്നു. ബാലുശേരി പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കൂളിപ്പൊയിലില്‍ പ്രതിഷേധ പ്രകടനം നടത്തി. വാര്‍ഡ് അംഗം പി. മനോഹരന്, കെ.കെ സജിത്, ചെറാങ്കര ബാബു, പി.എം ഷിജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."