അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: കെ.പി.എസ്.എ
കോഴിക്കോട്: അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുടെ കൂട്ടായ്മയായ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ശിക്ഷക് സദനില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കാന്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മലബാര്‍ മേഖല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ക്രസന്റ് മുഹമ്മദലിയെയും ജനറല്‍ കണ്‍വീനറായി ജഗത്മയന്‍ ചന്ദ്രപുരിയെയും തെരഞ്ഞെടുത്തു.
കണ്‍വന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.പി യൂസുഫലി ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ സ്‌കൂള്‍സ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ സുന്ദരേശനുണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, രാമദാസ് കതിരൂര്‍, പി.കെ ഏനു, ബി. സൈതലവി, ലത്തീഫ് പാണക്കാട്, കെ. മൊയ്തീന്‍കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."