പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ഫറോക്ക്: ഫാറൂഖ് ട്രെയ്നിങ് കോളജ് വിദ്യാഭ്യാസോത്സവം 'എജ്യു ഫെസ്റ്റ്-2017'ന്റെ ഭാഗമായി നടന്ന പുസ്തക ചര്‍ച്ച കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. പി.പി നൗഷാദ് രചിച്ച 'വിദ്യാഭ്യാസ ചിന്തകളും പ്രക്രിയകളും' പുസ്തകം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം കെ.എം നസീര്‍ പ്രകാശനം ചെയ്തു. പി. പ്രേമചന്ദ്രന്, ഡോ. എം.സി അബ്ദുനാസര്‍, എ.കെ അബ്ദുല്‍ ഹക്കീം ചര്‍ച്ചയില്‍ പങ്കെടുത്തു. കെ. മുഹമ്മദ് ഷരീഫ് സ്വാഗതവും ടി.പി ബാസിം നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചലച്ചിത്രോത്സവം വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഓപണ്‍ ഫേറത്തില്‍ പി. പ്രേമചന്ദ്രന്, പി.പി നൗഷാദ്, കെ. അജിത്ത് പങ്കെടുത്തു. വിവിധ ചടങ്ങുകളില്‍ അഡ്വ. കവിത, ഫസീല്‍ അഹമ്മദ്, ജൗഹര്‍ മുനവ്വിര്‍, ഡോ. അഫീഫ് തറവട്ടത്ത്, ഫാ. ജോണ്സണ്, എ.കെ.ബി നായര്‍, പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി സംസാരിച്ചു. കെ.പി നിരഞ്ജന സ്വാഗതവും സി. നമിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."