എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: തറക്കല്ലിടല്‍ മാര്‍ച്ച് 14ന്
4.9 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍കോട് ജില്ലയിലെ മൂളിയാര്‍വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
നിപ്മറിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയ്ക്ക് 58.75 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 14ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
മൂളിയാര്‍, കയ്യൂര്‍-ചീമേനി, കാറടുക്ക. കുമ്പടാജെ എന്നീ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുക. നിപ്മറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി വരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."