HOME
DETAILS
MAL
വീട്ടില്‍ കയറി അക്രമിച്ചു: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
backup
January 20 2019 | 05:01 AM
പൂച്ചാക്കല്‍: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുമായ ഷൈല നവാസിനെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജനപ്രതിനിധിയായ വനിതയെ വീടുകയറി ആക്രമണം നടത്തിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരേ നിസാര കുറ്റത്തിന് കേസെടുത്ത പൊലിസ് പ്രദേശത്തെ സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതെന്നും അറസ്റ്റ് ഇനിയും വൈകിയാല്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു വരുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."