നോട്ട് അസാധുവാക്കല്‍ പ്രതികൂലമായി ബാധിച്ചു
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടി കേരള സമ്പദ്ഘടനയെ സാരമായി ബാധിച്ചെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച സി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പ്രാഥമിക മേഖലയുള്‍പ്പെടെ സമ്പദ്ഘടനയുടെ 56 ശതമാനം പ്രവര്‍ത്തനങ്ങളെയും നോട്ടുപിന്‍വലിക്കല്‍ ബാധിച്ചു.
വിനോദ സഞ്ചാരരംഗത്തുള്ള വരുമാനത്തെയും വിദേശനാണ്യത്തെയും പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത അസംഘടിത മേഖലകളെയാണ് പ്രത്യേകിച്ച് ദുരിതത്തിലാക്കിയത്. ചെറുകിട വ്യാപാരം, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വാഹനഗതാഗതം തുടങ്ങി കൂടുതലായും പണമിടപാടിനെ ആശ്രയിക്കുന്ന ഈ മേഖല കേരള സമ്പദ്ഘടനയുടെ 40 ശതമാനം വരും.
വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു.
സംസ്ഥാനത്തെ ബാങ്കിങ് മേഖലയുടെ സവിശേഷ സാഹചര്യത്തില്‍ നോട്ടുനിരോധനം മൂലമുണ്ടായ അനന്തരഫലങ്ങള്‍ രൂക്ഷമായിരുന്നു. സഹകരണബാങ്കുകളെ നോട്ടുകള്‍ മാറാന്‍ അനുവദിക്കാതിരുന്നതിലൂടെ ഇത്തരം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."