HOME
DETAILS
MAL
കളിക്കുന്നതിനിടെ ഫുട്ബോള്‍ എടുക്കാന്‍പോയ നാലരവയസുകാരന് കിണറ്റില്‍ വീണുമരിച്ചു
backup
February 16 2020 | 12:02 PM
പേങ്ങാട്ടിരി (പാലക്കാട്): കളിക്കുന്നതിനിടെ ഫുട്ബോള്‍ എടുക്കാന്‍പോയ നാലരവയസുകാരന് കിണറ്റില്‍ വീണുമരിച്ചു. ചെമ്മന്‍കുഴി തിബ്യാന് പ്രീ സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി മേലെ പൊട്ടച്ചിറ മലയില്‍ താഴത്തേതില്‍ സുബൈറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്.
കളിക്കുന്നതിനിടെ ഫുട്ബോള്‍ പൊങ്ങി തൊട്ടടുത്ത വീട്ടിലെ കിണറിലെ വലയില്‍ കുടുങ്ങിയ ബോളടുക്കാന് ശ്രമിക്കുന്നതിനിടെ കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന് പതിനഞ്ചടിയോളം ആഴവും മൂന്ന് മീറ്റര്‍ വെള്ളവുമുണ്ട്. ഷമീമയാണ് മാതാവ്. സഹോദരന്: മുഹമ്മദ് ഷിബിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."