HOME
DETAILS

സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിമുഖത കാണിക്കുന്നതായി ആക്ഷേപം

  
backup
February 16 2020 | 16:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95

 

ജിദ്ദ: സഊദിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വിമുഖത കാണിക്കുന്നതായി ആക്ഷേപം. 

ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവ അടക്കം നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സഊദിവൽക്കരണം നടപ്പാക്കുന്നതിന് മടിക്കുകയാണെന്ന് മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഫാർമസി കോളേജ് സെക്രട്ടറി ഡോ. അബ്ദുല്ല അദ്‌നാൻ അൽഹൈഫാനി കുറ്റപ്പെടുത്തി. സാമൂഹികപരമായ കാരണങ്ങളാൽ സഊദി യുവാക്കൾ തന്നെ ഈ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നതാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സഊദിവൽക്കരണത്തിന് മടിക്കാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മരുന്ന് ചില്ലറ വ്യാപാര മേഖലയിലെ ആവശ്യം നികത്തുന്നതിനു പര്യാപ്തമായത്ര സഊദി ഫാർമസിസ്റ്റുകൾ ലഭ്യമല്ല. 

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രധാന നഗരങ്ങളിൽ സഊദിവൽക്കരണം നടപ്പാക്കി തുടങ്ങുന്നതാണ് ഉചിതം. സഊദികൾക്കിടയിലെ വിമുഖത കുറക്കുന്നതിന് ഇത്തരം തൊഴിലുകളിൽ സഊദി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുകയും വേണം. ഈ മേഖലയിലെ തൊഴിൽ സമയവും താരതമ്യേന കുറഞ്ഞ വേതനവും പുനഃപരിശോധിക്കണം. ഇതെല്ലാം മരുന്ന് ചില്ലറ വ്യാപാര മേഖലയിലെ സഊദിവൽക്കരണം എളുപ്പമാക്കും. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഉയർന്ന വരുമാനമുണ്ടാക്കുന്നുണ്ട്. ഇതുമായി താരതമ്യം ചെയ്താൽ ഈ മേഖലയിൽ സ്വദേശികളുടെ വേതനം കുറവാണ്. 

മരുന്നുകൾ പരിചയപ്പെടുത്തുന്ന മെഡിക്കൽ റെപ്രസന്റേറ്റീവ് മേഖലയിൽ സമ്പൂർണ സഊദി

വത്ക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് പാലിക്കുന്നതിന് 2021 ജൂൺ അവസാനം വരെ സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സാവകാശം അനുവദിച്ചിട്ടുണ്ട്. സഊദിവൽക്കരണ തീരുമാനം പുറത്തുവന്നയുടൻ സൗദി ഫാർമസിസ്റ്റുകളെ ആകർഷിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വലിയ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അവസാന വർഷ ഫാർമസി കോഴ്‌സ് വിദ്യാർഥികളെയും പുതുതായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവരെയും ആകർഷിച്ച് പരിശീലനവും നിയമനവും നൽകുന്നതിനാണ് കമ്പനികൾ ശ്രമിക്കുന്നതെന്നും ഡോ. അബ്ദുല്ല അദ്‌നാൻ അൽഹൈഫാനി പറഞ്ഞു. 

അതേസമയം കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സഊദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് രജിസ്‌ട്രേഷനും അക്രെഡിറ്റേഷനുമുള്ള 29,090 ഫാർമസിസ്റ്റുകളാണ് രാജ്യത്തുള്ളത്. ഇക്കൂട്ടത്തിൽ 8,273 പേർ സ്വദേശികളും 20,817 പേർ വിദേശികളുമാണ്.

ഫാർമസി മേഖലയിൽ രണ്ടു ഘട്ടങ്ങളായി 50 ശതമാനം സഊദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ ഏകോപനത്തോടെ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 22 ബുധനാഴ്ച നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത കൊല്ലം 2021 ജൂലൈ 11 ഞായറാഴ്ച നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സഊദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സഊദിവൽക്കരണ തീരുമാനം ബാധകം. കമ്പനികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ തുടങ്ങി ഫാർമസിസ്റ്റുകളെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago