വി.എം മൂസാ മൗലവി കാലഘട്ടം കണ്ട മഹാമനീഷി: റശീദലി തങ്ങള്‍
കൊല്ലം: മരണപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും പ്രഗത്ഭ പണ്ഡിതനുമായിരുന്ന വി.എം. മൂസാ മൗലവി കാലഘട്ടം കണ്ട മഹാമനീഷി യായിരുന്നുവെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊല്ലം മജ് ലിസുല്‍ ഫുര്‍ഖാന്‍ കണ്ണനല്ലൂര്‍ ഷറഫുല്‍ ഇസ്‌ലാം മസ്ജിദില്‍ സംഘടിപ്പിച്ച വി.എം. ഉസ്താദ് ദിക്‌റ് ഖത്ത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയായിരുന്നു തങ്ങള്‍.
ഇസ്‌ലാമിക വിജ്ഞാനത്തിലും അതിന്റെ എല്ലാ ഘടകങ്ങളിലും അഗാധജ്ഞാനവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും കാഴ്ചവച്ച് തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്ന് കൊടുത്ത് മാതൃകയായവരില്‍ പ്രധാനിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് റിയാസ് മന്നാന അധ്യക്ഷനായി. സയ്യിദ് മുസ്തഫ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അനുസ്മരിച്ചു. കണ്ണനല്ലൂര്‍ ഷറഫുല്‍ ഇസ്ലാം മസ്ജിദ് പ്രസിഡന്റ് എ. മുഹമ്മദ്, സെക്രട്ടറി അബ്ദുല്‍ സമദ്, തൃപ്പലഴികം ജമാഅത്ത് പ്രസിഡന്റ് പി. സുലൈമാന്‍ കുഞ്ഞ്, സെക്രട്ടറി ഷാഹുല്‍ഹമീദ് സംസാരിച്ചു.
എം.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, നൗഷാദ് അസ് ലമി, എ.കെ ഉമര്‍ മൗലവി, മുഹമ്മദ് ഷാഫി മൗലവി, അഷ്‌റഫ് ബാഖവി മുട്ടയ്ക്കാവ്, അബ്ദുല്‍ റഹീം റഷാദി, അബ്ദുല്‍ മജീദ് ദാരിമി കണ്ണനല്ലൂര്‍, യു.എം റാഷിദ്, അല്‍ അമീന്‍ വടക്കേമുക്ക്, സയ്യിദ് ഹാമിദ് തങ്ങള്‍, ഇല്യാസ് മുസ് ലിയാര്‍ മഞ്ഞക്കര, അബ്ദുള്ള, വൈ.എം ഹനീഫ മൗലവി കൊട്ടിയം എന്നിവര്‍ മജ്‌ലിസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."