മോദിക്കെതിരേ അവകാശലംഘനത്തിന് നോട്ടിസ്
ന്യൂഡല്‍ഹി: തീവ്രവാദി പരാമര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവകാശലംഘനത്തിന് നോട്ടിസ്. രാജ്യസഭാംഗം ബിനോയ് വിശ്വമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കേരളത്തിലെയും പുറത്തുമുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് കേരള മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ സമരത്തില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറുന്നുവെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ഉദ്ധരിച്ച് പറഞ്ഞതെന്നും നോട്ടിസില്‍ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കലാണ്. കേരളത്തില്‍ നിന്നുള്ള അംഗമെന്ന നിലയില്‍ ഇക്കാര്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ ചുമതലയാണെന്നും നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."