യു.ഡി.എഫിലെ ഭിന്നത; പഞ്ചായത്ത് ഭരണം നഷ്ടമാകും?
മാള: കുഴൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫില്‍ ഭിന്നത. പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകും വിധമാണ് അഭിപ്രായ ഭിന്നത ഉണ്ടായിരിക്കുന്നത്. ഒരംഗം പഞ്ചായത്ത് ഭരണസമിതി ബഹിഷ്കരണം നടത്തിയത് യു.ഡി.എഫ് ക്യാംപില്‍ ചര്‍ച്ചയായിട്ടുണ്ട്. കുഴൂര്‍ പഞ്ചായത്തിലെ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗമാണ് ഭരണകക്ഷി അംഗം ബഹിഷ്ക്കരിച്ചത്. വാര്‍ഡ് എട്ടിലെ മുഹമ്മദ് ഫൗസിയാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
ധനകാര്യ വര്‍ക്കിങ് ഗ്രൂപ്പിലെ ചെയര്മാന് സ്ഥാനം വൈസ് പ്രസിഡന്റ് എന്‍.ഡി പോള്‍സണ്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സംഭവം.
യു.ഡി.എഫ് ഭരണസമിതി തീരുമാനങ്ങള്‍ തന്നെ അറിയിക്കുന്നതില്‍ ഭരണ സമിതിവിമുഖത പ്രകടിപ്പിക്കുന്നതായി മുഹമ്മദ് ഫൗസി ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളേക്കാള്‍ പ്രതിപക്ഷ മെമ്പര്‍മാരില്‍ നിന്ന് സഹകരണം ലഭിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണന്നും ഫൗസി തുറന്നടിച്ചു. പതിനാലംഗ പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും, എല്‍.ഡി.എഫിന് അഞ്ചും, ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. യു.ഡി.എഫില്‍ നിന്നും ഒരംഗം എല്‍.ഡി.എഫ് പക്ഷത്തേക്ക് ചായുന്നതോടെ ഭരണം പ്രതിസന്ധിയിലാവും. ബി.ജെ.പി. ഇവിടെ നിര്‍ണായക കക്ഷിയായി മാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."