പഞ്ചായത്തുകളിലെ റോഡ് നവീകരണത്തിന് അനുമതി ലഭിച്ചു
പട്ടാമ്പി: പട്ടാമ്പി മണ്ഡലത്തില്‍ ഫ്ളഡ് സ്കീമില്‍ താഴെ പറയുന്ന റോഡുകള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിന് എം.എല്‍.എ അറിയിച്ചു.
ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പന്നിയങ്കര-തണ്ണിപ്പാറ റോഡ്, വാടാനാംകുറിശ്ശി-ചിമ്മത്തോട് കുഴിയാനംകുന്നു റോഡ്, വല്ലപ്പുഴ പഞ്ചായത്തിലെ പഞ്ചാരത്ത് പടി പന്നിയാംകുന്ന് റോഡ്, തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര വായനശാല കുറുക്കന്‍കാട് അങ്കണ്‍വാടി അംഗമഹാകാളന് റോഡ്, കൊപ്പം പഞ്ചായത്തിലെ ചക്കുറ്റി മണ്ണയംകോട് റോഡ്, വിയറ്റ്നാംപടി വടക്കേറുത്ത്-ഒന്നാണിപ്പടി റോഡ്, കുലുക്കല്ലൂര്‍ മമ്പട്ട റെയില്‍വേ ലൈന്‍ റോഡ് കോണ്‍ക്രീറ്റിങ്, വി.ടി. ശങ്കരന് പടി നിലപ്പറമ്പ് റോഡ് തുടങ്ങിയവയുടെ അറ്റകുറ്റ പണികള്‍ക്കായി 40 ലക്ഷം രൂപ റവന്യു വകുപ്പ് ആനുവദിച്ചതായും ഇനിയും കുറച്ച കൂടെ റോഡുകള്‍ക്ക് തുക അനുവദിക്കാമെന്ന് റവന്യു മന്ത്രി ഉറപ്പു നല്‍കിയതായും പട്ടാമ്പി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."