HOME
DETAILS
MAL
മതസൗഹാര്‍ദം തകര്‍ന്നാല്‍ നഷ്ടമാകുന്നത് ഇന്ത്യയുടെ ആത്മാവ്: സാബിഖലി ശിഹാബ് തങ്ങള്‍
backup
January 20 2019 | 08:01 AM
മുക്കാലി: മതസൗഹാര്‍ദവും സാഹോദര്യ ബോധവുമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തെ വ്യത്യസ്തമാക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ സൗഹാര്‍ദം നഷ്ടപ്പെട്ടാല്‍ ഭാരതം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യജാലികയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സൗഹാര്‍ദ യാത്രക്കിടെ സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സഹോദര സമുദായങ്ങളിലെ ആത്മീയ നേതാക്കള്‍ മുതല്‍ സാധാരണക്കാരായ ആളുകള്വരെയുള്ളവരുടെ സാമീപ്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."