ഇന്ത്യ- പാക് പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ല; കശ്മീര്‍ വിട്ടുവിഴ്ചയുമില്ല- യു.എന്നിനെ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ. മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ യാതൊരു മധ്യസ്ഥചര്‍ച്ചക്കുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. കശ്മീരില്‍ പാകിസ്താന്‍ അനധികൃതമായി കയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെയും ജീവിക്കാനുള്ള അവാകാശത്തേയും ഹനിക്കുന്ന തരത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വിശ്വാസയോഗ്യവും സ്ഥിരതയുള്ളതുമായ അടിയന്തര നടപടി എടുക്കാന്‍ പാകിസ്താനോട് നിര്‍ദ്ദേശിക്കണമെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.
'ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിത്തന്നെ തുടരും. അനധികൃതമായും ബലാല്‍ക്കാരമായും പ്രദേശം പാകിസ്താന്‍ കൈയേറിയിരിക്കുന്നതാണ് ചര്‍ച്ചചെയ്യേണ്ട വിഷയം. ഇതിന് പുറമെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇരുരാജ്യങ്ങളും തന്നെ ചര്‍ച്ചചെയ്യും. മൂന്നാം കക്ഷിക്ക് ഇതില്‍ ഒരു പങ്കുമില്ല. അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വിശ്വാസയോഗ്യവും സ്ഥിരതയുള്ളതുമായ അടിയന്തര നടപടി എടുക്കാന്‍ പാകിസ്താനോട് നിര്‍ദ്ദേശിക്കണം'-
രവീഷ് കുമാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ജമ്മു കശ്മീര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും ഉത്കണ്ഠയുണ്ടെന്ന് ഗുട്ടറസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."