വ്യാജ ഹുറൂബ്; സ്‌പോണ്‍സര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം
ജിദ്ദ; സഊദിയിൽ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ ഹുറൂബ് പരാതികളില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴിലാളികള്‍ പിരിഞ്ഞു പോകുന്ന സമയത്ത് നിയമ പ്രകാരമുള്ള സര്‍വീസ് ആനു കൂല്യങ്ങള്‍ അടക്കം നിയമാനുസൃത അവകാശങ്ങള്‍ നിഷേധിക്കുന്നതിന് വേണ്ടി നിയമ കുരുക്കുകളില്‍ കുടുക്കുന്നതിന് വേണ്ടിയാണ് ചില സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികള്‍ ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി വ്യാജ ഹുറൂബ് പരാതികള്‍ നല്‍കുന്നത്.
തന്നെ വ്യാജമായാണ് ഹുറൂബ് പരാതിയില്‍ കുടുക്കിയതെന്ന് തെളിയിക്കാന്‍ വിദേശ തൊഴി ലാളിക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഹുറൂബ് നീക്കം ചെയ്യുന്നതിന് വിദേശികള്‍ക്കും അവകാശമുണ്ട്.ഈ വര്‍ഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് നല്‍കിയ 1200 അപേക്ഷകളിലും റിയാദ് പ്രവിശ്യയില്‍പെട്ട ലേബര്‍ ഓഫീസുകള്‍ ഇക്കാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
വിദേശ തൊഴിലാളിയെ ഹുറൂബാക്കിയത് വ്യാജ റിപ്പോര്‍ട്ട് നൽകിയത് കൊണ്ടാണെന്ന് തെളിയുന്ന പക്ഷം സ്‌പോണ്‍സര്‍മാര്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടികള്‍ കൈക്കൊള്ളും. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യ തവണ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സറുടെ സ്ഥാപനത്തിന് വിലക്കും.
വീണ്ടും നിയമ ലംഘനം നടത്തിയെന്ന് തെളിഞ്ഞാല്‍ സ്‌പോണ്‍സറുടെ സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സേവനങ്ങള്‍ വിലക്കും.അതിന് ശേഷവും നിയമ ലംഘനം കണ്ടെത്തിയാല്‍ സ്ഥാപന ങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും അഞ്ചു വര്‍ഷത്തേക്ക് വിലക്കുമെന്നും അബ്ദുല്‍ കരീം അസീരി പറഞ്ഞു.
വിദേശ തൊഴിലാളികളെ ഹുറൂബാക്കി 20 ദിവസം പിന്നിട്ട ശേഷം തൊഴിലുടമകള്‍ക്ക് ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് അബ്ദുല്‍ കരീം അസീരി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് പഴയ സ്‌പോണ്‍സറുടെ അടുത്തേക്ക് മടങ്ങാന്‍ സാധിക്കില്ല. പകരം ഇവര്‍ക്ക് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുവാദം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."