HOME
DETAILS
MAL
മദ്യ വില്‍പനശാല മൂന്നാംകുറ്റിയിലേക്കു മാറ്റി
backup
March 02 2017 | 21:03 PM
നീലേശ്വരം: കോടതി ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ കരുവാച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് മദ്യ വില്‍പനശാല നീലേശ്വരം-ചിറ്റാരിക്കാല്‍ റോഡിലെ മൂന്നാംകുറ്റിയിലേക്കു മാറ്റിസ്ഥാപിച്ചു. കെട്ടിടം മതില്‍ കെട്ടി തിരിക്കുകയും പ്രവേശന കവാടം മുതല്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പൊലിസ് നിരീക്ഷണവും ആദ്യ ദിവസം തന്നെ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, ഇവിടെ മദ്യവില്‍പനശാല തുറന്നതോടെ മലയോരത്തേക്കുള്ള ഈ റോഡില്‍ ഗതാഗതക്കുരുക്കും തുടങ്ങി. രണ്ടു പൊലിസുകാരാണ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."