പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകാതെ കരാറുകാര്‍
ചെറുവത്തൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം പോലും മുന്നിലില്ലെന്നിരിക്കെ പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകാതെ കരാറുകാര്‍. മരാമത്ത് പ്രവൃത്തികള്‍ക്കാവശ്യമായ ടാര്‍ അതതു തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാങ്ങി നല്‍കണന്നെ ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ അയവു വന്നിട്ടില്ല. അടുത്തിടെയാണു പഞ്ചായത്ത് ഡയറക്ടര്‍ ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി ടാര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചു വരുന്നതയുള്ളൂ. നടപടി പൂര്‍ത്തിയാക്കി ടാര്‍ എത്തുമ്പോഴേക്കും മാര്‍ച്ച് പകുതി കഴിയുമെന്നാണു വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് പ്രവൃത്തികള്‍ എങ്ങിനെ പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരുടെ ചോദ്യം.
ഇതിനിടയില്‍ ഉത്തരവ് വരും മുന്‍പ് ടാര്‍ സ്റ്റോക്ക് ചെയ്ത ചില കരാറുകാര്‍ പ്രവൃത്തികള്‍ നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ ചിലയിടങ്ങളില്‍ മാത്രം പ്രവൃത്തി നടക്കുന്നതും പരാതിക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പൂഴി, ചരല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും രൂക്ഷമാണ്. മണല്‍ കൊണ്ടു വരുന്നതിനായി ദൂര ദേശങ്ങളിലേക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി കരാറുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."