HOME
DETAILS
MAL
യു.എസില്‍ ഇന്ത്യക്കാരിക്ക് വീണ്ടും അവഹേളനം
backup
March 02 2017 | 21:03 PM
ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വംശജക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. ജോലിസ്ഥലത്തേക്കു മെട്രോ ട്രെയിനില്‍ പോകവെയാണ് അജ്ഞാതന്റെ അധിക്ഷേപം. എക്താ ദേശായിയെന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവം. സംഭവം ഇവര്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
പൊലിസില്‍ വിവരമറിയിക്കുമെന്ന് പറഞ്ഞിട്ടും അധിക്ഷേപിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. ഹൈദരാബാദ് സ്വദേശിയായ എന്‍ജിനീയറെ ഈയിടെ വെടിവച്ചു കൊന്നിരുന്നു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഭീഷണിയിലാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം. 15 മിനുട്ടോളം ഇയാള്‍ വംശീയ അധിക്ഷേപം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."