HOME
DETAILS

വൃത്തിയില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു

  
backup
June 15 2016 | 03:06 AM

%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-2

കോഴിക്കോട്: വട്ടക്കിണറില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഒജീന്‍ ബേക്‌സ് റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് പൂട്ടി. ഇവിടെ നിന്ന് ചിക്കന്‍ 65 കഴിച്ച് ഛര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായി എന്നുകാണിച്ച് പന്നിയങ്കര സ്വദേശി പൊലിസ് മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. സ്ഥാപനം ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിബന്ധനകള്‍ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ ബോധ്യമാവുകയായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന കോഴിയിറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ സ്‌ക്വാഡ് നശിപ്പിച്ചു. തുടര്‍ന്ന് നിബന്ധനകള്‍ പാലിക്കുന്നതു വരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചതിന് ലൈസന്‍സിക്ക് എതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമനുസരിച്ചുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും വകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ (ഇന്റലിജന്‍സ്), ഫുഡ്‌സേഫ്റ്റി ഓഫിസര്‍, പന്നിയങ്കര പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  6 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago