പന്നിയങ്കര മേല്‍പ്പാലം എം.കെ മുനീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു
കോഴിക്കോട്: പ്രവൃത്തി നടക്കുന്ന പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം എം.എല്‍.എ ഡോ.എം.കെ.മുനീര്‍ എന്‍ജിനീയര്‍മാരോടൊപ്പം പന്നിയങ്കര മേല്‍പ്പാലം സന്ദര്‍ശിച്ചു.
കല്ലായി റോഡില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സൈഡ് റോഡിലെ യാത്ര ക്ലേശകരമാണെന്ന ജനങ്ങളുടെ പരാതി അടിയന്തിരമായി പരിഹരിക്കണമെന്ന്അദ്ദേഹം ഡി.എം.ആര്.സി.ക്ക് നിര്‍ദേശം നല്കി. കല്ലായി റോഡിലുള്ള ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി സി.ടി.സക്കീര്‍ ഹുസൈന്, എന്‍ജിനീയര്‍ വേണുഗോപാല്‍, വികസന സമിതി നേതാക്കളായ മുസക്കോയ, പി.ടി ഇമ്പിച്ചിക്കോയ, പി.കുമാരന്, ശിവദാസന്‍, കൗണ്‍സിലര്‍ സി.അബ്ദുറഹിമാന്, മുന്‍ കൗണ്‍സിലര്‍ കെ.പി അബ്ദുല്ലക്കോയ, കെ.അബ്ദുല്‍അസീസ്, കാതിരിക്കോയ, ഹനീഫ.പി അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."