നാടിന് നോവായി സജീഷിന്റെ വേര്‍പാട്
ഫറോക്ക്: ഏതു ജോലി ഏല്പിച്ചാലും ഭംഗിയായി നടത്തിയിരുന്ന പെരുമുഖത്തുകാരുടെ സ്വന്തം സജി ഷിന്റെ മരണം നാടിന്റെ നൊമ്പരമായി. പെരുമുഖം തിയ്യത്ത് വീട്ടില്‍ പരേതനായ പ്രേമാനന്ദന്റെ മകന് സജീഷ് (42) ആണ് കാര്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.
കൂലി പണിക്കാരനായ ഇദ്ദേഹം കുടുംബം പോറ്റാന്‍ ഏത് ജോലിയും ചെയ്തിരുന്നു. പാവപ്പെട്ട വീട്ടിലെ അംഗമായ സജീഷ് തനിക്കാവുന്ന വിധത്തില്‍ നാട്ടില്‍ ദാനധര്‍മ്മങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ആറിനാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ രാമനാട്ടുകരയില്‍ വെച്ച് കാര്‍ ഇടിച്ചത്. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. അപകടം നടന്ന മുതല്‍ അബോധാവസ്ഥയിലായിരുന്നു യുവാവ്.
ഡോക്ടര്‍മാര്‍ മസ്തിഷ്ക്ക മരണം സ്ഥിതികരിച്ചതിനെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്തു. ലിവര്‍ മിംസ് ആശുപത്രിയിലേക്കും കിഡ്നിയില്‍ ഒന്ന് ബേബി മെമോറിയല്‍ ആശുപത്രിയിലേക്കും ഒരു കിഡ്നിയും കണ്ണുകളും മെഡിക്കല്‍ കോളജിലേക്കുമാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."