ഉന്നത വിജയികള്‍ക്ക് കണിയാമ്പറ്റയുടെ ആദരം
കണിയാമ്പറ്റ: വിദ്യാഭ്യാസം, കല, കായികം തുടങ്ങിയ വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെംപര്‍ ആസൂത്രണം ചെയ്ത ആദരം പദ്ധതി ജനപ്രതിനിധികള്‍ക്ക് പുതുമാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ പിന്തുണയോട് കൂടി ജനപ്രതിനിധികള്‍ സര്‍ക്കാരിതര പദ്ധതികള്‍ തുടങ്ങുന്നത് ജനാധിപത്യസംവിധാനത്തിന് മാറ്റ് കൂട്ടുമെന്നും അവര്‍ പറഞ്ഞു.
കണിയാമ്പറ്റ ഡിവിഷനില്‍ നിന്നും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് നടപ്പിലാക്കിയ ആദരം 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ പി ഇസ്മായില്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് വിതരണം ചെയ്തു.
എ.ഡി.സി ജനറല്‍ പി.സി മജീദ് മുഖ്യപ്രഭാഷണം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഹാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ്, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത്, പഞ്ചാര സുനീറ, സരിത കൂടോത്തുമ്മല്‍, റൈഹാനത്ത് നെല്ലിയമ്പം, പി.ടി.എ പ്രസിഡന്റ് ഇ.കെ അബൂബക്കര്‍, അബ്ദുല്‍ ഗഫൂര്‍ കാട്ടി, എം.കെ മൊയ്തു, വി.പി യൂസുഫ്, എസ്.എം ഷാഹുല്‍ ഹമീദ്, എം.സി കുര്യാക്കോസ് സംസാരിച്ചു.
നിതാ നഹാന്‍, വിദ്യാ വസന്തകുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി. കണിയാമ്പറ്റ ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.ആര്‍ മോഹനന്‍ സ്വാഗതവും ഹൈസ്‌കൂള്‍ എച്ച്.എം. എ.ഇ ജയരാജന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."