തിരൂരില്‍ 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചു: സംസ്കരിച്ചത് പോസ്റ്റ്മോര്‍ട്ടം നടത്താതെ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരൂര്‍: ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒന്‍പതു വര്‍ഷത്തിനിടെ മരിച്ചതില്‍ പൊലിസ് അന്വേഷണം തുടങ്ങി. തറമ്മല്‍ റഫീഖ് -സബ്ന ദമ്പതികളുടെ മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്.
93 ദിവസം പ്രായമുള്ള ഇളയകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. ഇതില്‍ അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴും.
ഇന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിക്കുകയും ചെയ്തു.
ഇതിന് മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്താതെ തന്നെയാണ് സംസ്കരിച്ചതെന്നത് ദുരൂഹത കൂട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. എന്നാല്‍ മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."