'ശുദ്ധജല പ്രശ്‌നം: ജനകീയ സഭ രൂപീകരിക്കും'
പട്ടിക്കാട്: ശുദ്ധജല പ്രശ്‌നത്തിനു പരിഹാരംതേടി മഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട പട്ടിക്കാട് ഹൈസ്‌കൂള്‍ പ്രദേശത്തെ വോട്ടര്‍മാര്‍ ജനപ്രതിനിധികളെ വിചാരണ ചെയ്യുന്നു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. എല്‍.പി സ്‌കൂള്‍, അറുപതോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ഉപജില്ലകളിലെ അധ്യാപക പരിശീലന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കുടിവെള്ളമില്ലാത്തതിന്റെ പേരില്‍ വേനലിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതു പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കീഴാറ്റൂര്‍, മേലാറ്റൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുഴകളില്‍ തടയണ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തി പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി എം.പി, എം.എല്‍.എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ വിളിച്ചുകൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നാട്ടുകാര്‍ ജനകീയ സഭ ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."