HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളിയെ തെരുവുനായ അക്രമിച്ചു
backup
January 22 2019 | 04:01 AM
ആറ്റിങ്ങല്‍: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീയെ തെരുവുനായ ആക്രമിച്ചു.
കിഴുവിലം പഞ്ചായത്ത് കുറക്കട വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ കൊച്ചാലുംമൂട് അജയഘോഷ് മന്ദിരത്തില്‍ തങ്കച്ചിക്കാണ് (47) കാലിന് പരുക്കേറ്റത്. കുറക്കട അംബേദ്കര്‍ ഗ്രാമത്തിന് സമീപം വച്ചാണ് നായയുടെ ആക്രമണം. വലതു കാലില്‍ അഞ്ചോളം കടിയേറ്റിട്ടുണ്ട്. മറ്റു തൊഴിലാളികള്‍ വന്നാണ് അവരെ രക്ഷപ്പെടുത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറക്കട, കൊച്ചാലുംമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വിദ്യാര്‍ഥികളും ഇതേ കാരണത്താല്‍ ഭയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."