പരിശീലനത്തിനു ലണ്ടനില്‍ പോകുന്നത് 59 കോളജ് യൂനിയന്‍ ചെയര്മാന്മാര്
തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരിശീലനത്തിനായി സര്‍ക്കാര്‍ ചെലവില്‍ ലണ്ടനില്‍ പോകുന്നത് 59 കോളജ് യൂനിയനുകളുടെ ചെയര്മാന്മാര്. യു.കെയില്‍ പോകാനായി തെരഞ്ഞെടുക്കപ്പെട്ട 59 സര്‍ക്കാര്‍ കോളജ് യൂനിയന്‍ ചെയര്മാന്മാരുടെ പട്ടിക പുറത്തിറക്കി. ഒന്നേകാല്‍ കോടി ചെലവിട്ടുള്ള പരിശീലനത്തിന് രണ്ടു സംഘമായി അടുത്ത മാസമാണ് ഇവര്‍ പുറപ്പെടുന്നത്.
ആകെയുള്ള 66 സര്‍ക്കാര്‍ കോളജുകളില്‍ നിന്ന് 54 എണ്ണത്തിലെ ചെയര്മാന്മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഒപ്പം കണ്ണൂര്‍, എം.ജി, കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ്, നിയമ സര്‍വകലാശാല, മലയാള സര്‍വകലാശാല യൂനിയന്‍ ചെയര്മാന്മാരും. മാര്‍ച്ച് രണ്ടു മുതല്‍ ആറു വരെ 30 പേരടങ്ങുന്ന സംഘവും 23 മുതല്‍ 27 വരെ രണ്ടാം സംഘവും ബ്രിട്ടനിലേക്കു പോകും. കാര്‍ഡിഫ് സര്‍വകലാശാലയിലാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ചെയര്മാന് ഈ പട്ടികയിലില്ല. കൃത്യസമയത്ത് അപേക്ഷിക്കാത്തതു കൊണ്ടാണോ കേസ് ഉള്ളതുകൊണ്ടാണോ പട്ടികയില്‍ പെടാത്തതെന്നു വ്യക്തമല്ല. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയര്‍ എന്ന പരിശീനത്തിന്റെ ഭാഗമായാണ് യാത്ര. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഉഷ ടൈറ്റസാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. ഇവരെ വിദേശത്തയച്ച് പരിശീലിപ്പിക്കാനുള്ള നീക്കത്തെ ധൂര്‍ത്തെന്നു പറഞ്ഞ് പ്രതിപക്ഷം എതിര്‍ത്തെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാടില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നിലകൊണ്ടതോടെയാണ് യാത്ര സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."