യു.പിയില്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു
ലഖ്‌നൗ: യോഗി ആദിത്യനാഥ് അധികാരത്തിലേറിയതോടെ അരാജകത്വം നടമാടുന്ന യു.പിയില്‍ നിന്ന് വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. കഴിഞ്ഞ ദിവസം അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ബലാല്‍സംഗം ചെയ്ത് കൊന്നത്. കുഞ്ഞിന്റെ ബന്ധുകൂടിയായ പപ്പു(25)വാണ് പ്രതി.
ഉത്തര്‍ പ്രദേശിലെ മാന്‍ഡിയാവോന്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മാതാവില്‍ നിന്ന് പ്രതി കുഞ്ഞിനെ കളിപ്പിക്കാനായി വാങ്ങിയതായിരുന്നു. എന്നാല്‍ കുറേ സമയം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കല്യാണമണ്ഡപത്തില്‍ നിന്ന് അല്‍പം അകലെയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലിസ് തിരച്ചില്‍ ആരംഭിച്ചു.
പീഡനക്കേസുകളില്‍ ശക്തമായ നടപടിയില്ലാത്തതിനാല്‍ സംസ്ഥാനത്ത് പീഡന സംഭവങ്ങളും ഇരകള്‍ കൊല്ലപ്പെടുന്നതും കൂടിവരുകയാണ്.
യു.പിയിലെ ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുള്‍പ്പെടെയുള്ള സംഘം തീക്കൊളുത്തി കൊന്നത് കഴിഞ്ഞവര്‍ഷം അവസാനമാണ്. രാജ്യത്ത് സ്ത്രീകള്‍ തീരെ സുരക്ഷിതരല്ലാത്ത സംസ്ഥാനമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ യു.പിയെ തെരഞ്ഞടുത്തിരുന്നു. അരലക്ഷത്തിലേറെ അക്രമസംഭവങ്ങളാണ് യു.പിയില്‍ ഒരു വര്‍ഷത്തിനിടെ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."