HOME
DETAILS
MAL
മതാചാരം: ആറുവയസുകാരനെ പിതാവ് തീക്കനലിലെറിഞ്ഞു
backup
June 15 2016 | 04:06 AM
ജലന്ധര്‍: ആറുവയസുകാരനെ പിതാവ് കത്തുന്ന കല്‍ക്കരി കനലില്‍ എറിഞ്ഞു. മതാനുഷ്ഠാനവുമായി ബന്ധപ്പെട്ടാണിതെന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പൊലിസ് ആശുപത്രിയില്‍ എത്തിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ബന്ധുക്കള്‍ അനുഗമിക്കാന്‍ തയാറായില്ല. ദൈവ കോപത്തിനിരയാകുമെന്നായിരുന്നു അവരുടെ ന്യായം. സാരമായി പൊള്ളലേറ്റ ബാലന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്. ജലന്ധറിലെ കാശിമാണ്ഢിയില് മാ മാരിയമ്മ ഉത്സവത്തോടനുബന്ധിച്ചു നടന്ന കനലാട്ടത്തിനിടെയാണ് സംഭവം. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."