മതീന്റെ ഐ.എസ് ബന്ധത്തിനു തെളിവില്ലെന്ന് ഒബാമ
വാഷിങ്ടണ്‍: ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായതു ഭീകരാക്രമണം തന്നെയെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. എന്നാല്‍ കൂട്ടക്കൊല നടത്തിയ ഉമര്‍ മതീന്റെ ഐ.എസ് ബന്ധം ഉറപ്പാക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാലും തീവ്രവാദ ആക്രമണം എന്ന രീതിയിലാകും അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു മുന്‍പ് ഐ.എസിനോടു മതീന്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ മതീനെ ഐ.എസാണ് നിയോഗിച്ചത് എന്നതിനു തെളിവില്ലെന്നും ഒബാമ പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളിലും തിയറ്ററിലും ചര്‍ച്ചിലും ക്ലബിലുമെല്ലാം ആളുകള്‍ക്ക് യഥേഷ്ടം തോക്കുമായി കടന്നുചെല്ലാമെന്ന നിയമം തുടരണമോ എന്ന കാര്യം ആലോചിക്കേണ്ട സമയമായിരിക്കുന്നു. യു.എസ് കോണ്‍ഗ്രസിന് ഈ നിയമത്തില്‍ മാറ്റം വരുത്താവുന്നതേയുള്ളൂവെന്നും ആയുധങ്ങള്‍ പെട്ടെന്ന് സ്വന്തമാക്കാന്‍ കഴിയുന്ന നിയമം വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുമായും മറ്റു രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. സംഭവത്തെ അമേരിക്കയിലെ മുസ്‌ലിം നേതാക്കളും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള പ്രമുഖരും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."