സംസ്ഥാനത്തെ പദ്ധതികളില്‍ കേന്ദ്രവിഹിതം കുറയുന്നു: മന്ത്രി കെ.ടി ജലീല്‍
ആലപ്പുഴ: സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളില്‍ കേന്ദ്രവിഹിതം കുറയുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച സമ്പൂര്‍ണ ഭവന പദ്ധതിയുടെ സാമ്പത്തിക വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പദ്ധതികളില്‍ പലതിലും സാമ്പത്തിക വിഹിതം പൂര്‍ണമായും നല്‍കിയിരുന്നു.
എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ വന്നതിനുശേഷം പദ്ധതികളുടെ പേരുകളില്‍ മാറ്റം വരുത്തുകയും വിഹിതത്തില്‍ കാര്യമായ കുറവ് വരുത്തുകയും ചെയ്തു. ഇന്ദിര, രാജീവ് ആവാസ് യോജനകളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സ്വന്തം പദ്ധതികളായി അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ആദ്യമൊക്കെ 80 ശതമാനം വരെ സാമ്പത്തിക വിഹിതം നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ തുല്യപങ്കാളിത്തത്തിലേക്ക് കാര്യങ്ങള്‍ എത്തി. 2500 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കേന്ദ്രം 500 കോടിമാത്രമാണ് അനുവദിച്ചിട്ടുളളത്. ബാക്കിയുളള 2000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍നിന്നും ഏജന്‍സികളില്‍നിന്നും സ്വരുക്കൂട്ടണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കെ സി വേണുഗോപാല്‍ എം.പി അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പെഴ്‌സണ്‍ ബീനാ കൊച്ചുബാവ, ഡി ലക്ഷമണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."