കൊച്ചു മുതലാളീ, ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ- മോദിയെ പരിഹസിച്ച് അല്‍ക്ക ലാംബ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പരിപാടിക്ക് ജനപങ്കാളിത്തം ഉറപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകള്ക്കെതിരെയാണ് അവരുടെ പരിഹാസം.
വലിയ മുതലാളി വരുന്ന സന്തോഷത്തില്‍ 70 ലക്ഷം പേരെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് കൊച്ചു മുതലാളി. വേദിയില്‍ തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടി പേര് അവിടെ എത്തും- ഇതാണ് അല്‍ക്കയുടെ ട്വീറ്റ്.
ഇന്ത്യാ സന്ദര്‍ശനത്തിന് ഗംഭീര സ്വീകരണമാണ് തനിക്ക് ഒരുക്കിയിട്ടുള്ളതെന്നും വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 70 ലക്ഷം പേര് അണിനിരക്കുമെന്നൊക്കെ ട്രംപ് മുന്‍പ് ഗീര്‍വാണം മുഴക്കിയിരുന്നു.
ഫെബ്രുവരി 24നാണ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത് . ഇതിന് വേണ്ടി 100 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട് നില്ക്കുന്ന പരിപാടിക്ക് ഇത്രയധികം പണം ചെലവാക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."