HOME
DETAILS
MAL
ബയോളജി ടിപ്‌സ്
backup
February 20 2020 | 03:02 AM
മനുഷ്യ ശരീരത്തില്‍ 31 ജോഡി സുഷുമ്‌നാ നാഡികളുണ്ട്. ഇതുവഴിയാണ് സുഷുമ്‌ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെടുന്നത്.
ജീവികളിലെ പ്രതികരണങ്ങള്‍ക്കു കാരണമാകുന്ന പ്രേരണകളാണ് ഉദ്ദീപനങ്ങള്‍
ഡെന്‍ഡ്രോണ്‍, ഡെന്‍ഡ്രൈറ്റ്, സിനാപ്റ്റിക് നോബ്, ആക്‌സോണ്‍, കോശശരീരം, ആക്‌സോണൈറ്റ് എന്നിവ നാഡീകോശത്തിന്റെ മുഖ്യഭാഗമാണ്
നാഡീ കോശങ്ങളുടെ ആക്‌സോണ്‍ പൊതിഞ്ഞ കൊഴുപ്പ് നിറഞ്ഞ സ്തരമാണ് മയലിന്‍ ഷീത്ത്. ആക്‌സോണിന് പോഷകഘടകങ്ങളും ഓക്‌സിജനും ഇവ നല്‍കുന്നു.
മസ്തിഷ്‌കത്തിന്റേയും സുഷുമ്‌നയുടേയും നിര്‍ദ്ദേശങ്ങള്‍ അവയവങ്ങളിലേക്കും പേശികളിലേക്കും കൊണ്ടു പോകുന്ന നാഡികളാണ് പ്രേരക നാഡികള്‍
തലാമസിന് തൊട്ടുതാഴെ കാണുന്ന ഭാഗമാണ് ഹൈപ്പോതലാമസ്
മെഡുല്ല ഒബ്ലോഗേറ്റയാണ് ഹൃദയ സ്പന്ദനം, ശ്വാസോച്ഛ്വോസം എന്നിവ നിയന്ത്രിക്കുന്നത്.
ചിന്ത, ബുദ്ധി, ഭാവന എന്നിവയുടെ കേന്ദ്രമാണ് മസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ ഭാഗമായ സെറിബ്രം
തലച്ചോറില്‍ ക്രമരഹിതമായ വൈദ്യുത പ്രവാഹം മൂലമാണ് അപസ്മാരം ഉണ്ടാകുന്നത്.
ഡോര്‍സല്‍ റൂട്ട് ശരീരത്തിന്റെ പുറംഭാഗത്തോടു ചേര്‍ന്നും വെന്‍ട്രല്‍ റൂട്ട് ശരീരത്തിന്റെ ഉള്‍ഭാഗത്തോട് ചേര്‍ന്നും കാണപ്പെടുന്ന സുഷുമ്‌നാ നാഡീഭാഗങ്ങളാണ്.
ഇന്ദ്രിയാനുഭവത്തിന്റെ 80 ശതമാനവും കണ്ണാണ് പ്രദാനം ചെയ്യുന്നത്.
കണ്ണുനീരിലടങ്ങിയ ലൈസോസോം രോഗാണുക്കളെ നശിപ്പിക്കുന്നു.
പ്രകാശ ഗ്രാഹികള്‍ കാണപ്പെടുന്ന ഭാഗമാണ് റെറ്റിന
ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരമാണ് പ്യൂപ്പിള്‍. പ്രകാശ തീവ്രത പ്യൂപ്പിളിനെ സ്വാധീനിക്കുന്നു.
റോഡ് കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകമാണ് റൊഡോപ്‌സിന്‍.കോണ്‍ കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകമാണ് ഫോട്ടോപ്‌സിന്‍.
അരികത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ സിലിയറി പേശികള്‍ സങ്കോചിക്കുന്നു.
മയോപ്പിയ രോഗികള്‍ കോണ്‍കേവ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.കോണ്‍ കോശങ്ങളാണ് വര്‍ണക്കാഴ്ച സാധ്യമാക്കുന്നത്.
മധ്യ കര്‍ണത്തേയും ആന്തരകര്‍ണത്തേയും വേര്‍തിരിക്കുന്ന ഭിത്തിയിലുള്ള സ്തരത്താല്‍ അടയ്ക്കപ്പെട്ട സുഷിരമാണ് ഓവല്‍ വിന്‍ഡോ.
നേത്രഗോളത്തിന്റെ നീളം കുറയുന്നതാണ് ദീര്‍ഘദൃഷ്ടിക്ക് കാരണം.നേത്രഗോളത്തിന്റെ നീളം വര്‍ധിക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്ക് കാരണം.
റെറ്റിനയില്‍ നിന്നും നേത്രനാഡി ആരംഭിക്കുന്ന ഭാഗമാണ് അന്ധബിന്ദു
പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാഗര്‍ ഹാന്‍സാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത്.
മെഡുല്ലയില്‍ നിന്നാണ് അഡ്രിനാലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
വിശപ്പ് അനുഭവപ്പെടുന്നത് ഗ്രെലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമാണ്
പൈനിയല്‍ ഗ്രന്ഥിയാണ് മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
വാസോപ്രസിന്‍ വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മ്മോണാണ് സൊമാറ്റോട്രോപ്പിന്‍
ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ ഗ്ലൈക്കോജനാക്കി മാറ്റാന്‍ സഹായിക്കുന്നു.
ഹൈപ്പോതലാമസ് നിര്‍മിക്കുന്ന രണ്ട് ഹോര്‍മോണാണ് ഓക്‌സിടോസിനും വാസോപ്രസിനും
പാരാതോര്‍മോണിന്റെ അളവ് കൂടിയാലാണ് മൂത്രത്തില്‍ കല്ലുണ്ടാകുന്നത്.
ജീവികളില്‍ ഇണയെ ആകര്‍ഷിക്കാനും സഞ്ചാര പാത നിര്‍ണയിക്കാനും ഫിറമോണ്‍ ഉപയോഗപ്പെടുത്തുന്നു.
ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.
എയ്ഡ്‌സിന് കാരണമായ വൈറസാണ് എച്ച്.ഐ.വി.
വായുവിലൂടെയാണ് ക്ഷയം പകരുന്നത്.ഇത് ശ്വാസകോശം,വൃക്ക,തലച്ചോറ് എന്നിവയെബാധിക്കുന്നു.
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങള്‍ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗമാണ് കാന്‍സര്‍
പുകവലി മൂലം പക്ഷാഘാതവും ശ്വാസകോശ കാന്‍സറും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറഞ്ഞാണ് അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.
ബ്ലൈറ്റ് രോഗം ബാധിക്കുന്നത് നെല്ലിനെയാണ്
ക്യൂലക്‌സ് കൊതുകുകളാണ് മന്തുരോഗം പരത്തുന്നത്.
ഊര്‍ജതന്ത്രം
ആവൃത്തിയുടെ യൂണിറ്റ് ഹെര്‍ട്‌സ് ആണ്
യാന്ത്രിക തരംഗങ്ങള്‍ രണ്ട് വിധമാണ്. അനുപ്രസ്ഥവും അനുദൈര്‍ഘ്യവും
വായുവില്‍ ശബ്ദത്തിന്റെ വേഗംസെക്കന്റില്‍ 340 മീറ്ററാണ്.
മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന താഴ്ന്ന ആവൃത്തിയാണ് 20 ഹെര്‍ട്‌സ്
ശബ്ദ ലെവലിന്റെ യൂണിറ്റാണ് ഡെസിബെല്‍
20 ഹെര്‍ട്‌സില്‍ കുറഞ്ഞ ശബ്ദമാണ് ഇന്‍ഫ്രാസോണിക്
20 കിലോ ഹെര്‍ട്‌സില്‍ കൂടിയ ശബ്ദമാണ് അള്‍ട്രാസൗണ്ട്
വന്‍ ജനറേറ്ററുകളില്‍ റോട്ടറായി ഫീല്‍ഡ് കാന്തം ഉപയോഗിക്കുന്നു
രണ്ട് കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍.
ഫീല്‍ഡ് കാന്തം,ആര്‍മേച്ചര്‍,സ്ലിപ് റിങ്,സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍
ചലിക്കും ചുരുള്‍ മൈക്രോഫോണ്‍ ശബ്ദോര്‍ജ്ജം വൈദ്യുതിയാക്കി മാറ്റപ്പെടുന്നു.
ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍ വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജമാക്കപ്പെടുന്നു.
വൈദ്യുത ജനറേറ്റര്‍ യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റപ്പെടുന്നു.
പവര്‍ ജനറേറ്ററിലെ സഹായക ജനറേറ്ററാണ് എക്‌സൈറ്റര്‍.
വിതരണ ട്രാന്‍സ്‌ഫോര്‍മറിലെ ഔട്ട് പുട്ടില്‍ നിന്നുള്ള മൂന്ന് ഫേസ് കോയിലിന്റെ അഗ്രങ്ങളെ പൊതുവായി ഒരുമിച്ച് ബന്ധിപ്പിക്കുന്ന രീതിയാണ് സ്റ്റാര്‍ കണക്ഷന്‍
എ.സി ജനറേറ്ററിനെ ഡി.സി ആക്കി മാറ്റാന്‍ റിങുകളില്‍ മാറ്റം വരുത്തിയാല്‍ മതി
ഡിസി വോള്‍ട്ടത ഉയര്‍ത്താന്‍ ഇന്‍ഡക്ഷന്‍ കോയിലിന് സാധിക്കുന്നു
കപ്പാസിറ്റന്‍സിന്റെ യൂണിറ്റാണ് ഫാരഡ്
ഒന്നു മുതല്‍ നൂറ് വരെയുള്ള നാനോമീറ്റര്‍ കണങ്ങളെ ഉപയോഗപ്പെടുത്തി പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ശാസ്ത്ര ശാഖയാണ് നാനോടെക്‌നോളജി
പ്രകാശ കണങ്ങളായ ഫോട്ടോണുകളുടെ സ്വഭാവം, നിയന്ത്രണം, ഉപയോഗം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫോട്ടോണിക്‌സ്
വൈദ്യുത ചാര്‍ജ്ജ് സംഭരിക്കുകയും ആവശ്യാനുസരണം വിട്ടു കൊടുക്കുകയും ചെയ്യുന്നവയാണ് കപ്പാസിറ്ററുകള്‍
അര്‍ധചാലകങ്ങളുടെ ക്രിസ്റ്റല്‍ ഘടനയില്‍ മാറ്റം വരത്തക്കവിധത്തില്‍ അപ ദ്രവ്യങ്ങള്‍ ചേര്‍ത്ത് ചാലകമാക്കുന്നതാണ് ഡോപ്പിംഗ്.
ട്രാന്‍സിസ്റ്ററിലെ ബേസുമായി റിവേഴ്‌സ് ബയസ്സിലുള്ള ഭാഗമാണ് കളക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."