HOME
DETAILS
MAL
തോക്കും തിരയും കാണാതായ സംഭവം; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
backup
February 20 2020 | 04:02 AM
കൊച്ചി: കേരള പൊലിസിന്റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല. മറ്റു തെളിവുകള്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. അതിനിടെ, സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹരജി ഹൈക്കോടതിയിലെത്തി.
കുറ്റവാളികള്‍ പൊലിസുകാരാണെന്നും ഇവര്‍ക്കെതിരേയുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്കിയ ഹരജിയാണ് കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."