HOME
DETAILS

ജനവിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറോം ശര്‍മിള

  
backup
March 03, 2017 | 9:40 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8d

ഇംഫാല്‍: മണിപ്പൂരില്‍ തൗബാല്‍ നിമയസഭാ മണ്ഡലത്തില്‍ വിജയസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇറോം ശര്‍മിള. പരാജയപ്പെട്ടാലും പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
രണ്ടുമാസമായി തൗബാല്‍ മണ്ഡലത്തിലെ വീടുകളില്‍ നിരന്തരസന്ദര്‍ശനം നടത്തുകയും ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് ആശയപ്രചാരണം നടത്തുകയും ചെയ്തിരുന്നു. വോട്ടര്‍മാര്‍ ഭൂരിപക്ഷവും യുവതീ-യുവാക്കളായതുകൊണ്ട് തനിക്കു മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.
മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുഖ്യമന്ത്രി ഇബോബി സിങ് ഇവിടെ പറയത്തക്ക തരത്തിലുള്ള ഒരു വികസനവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കെതിരേ പൊതുവികാരം എല്ലായിടത്തുമുണ്ട്. കോടികള്‍ ചെലവിട്ടുള്ള തന്ത്രങ്ങളാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടപ്പാക്കിയത്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത തെരഞ്ഞെടുപ്പ് അനുഭവങ്ങളാണു പ്രചാരണരംഗത്തുണ്ടായത്. 16 വര്‍ഷം ജയിലില്‍ അനുഭവിച്ചതിനേക്കാള്‍ തീക്ഷ്ണമായ രാഷ്ട്രീയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ താന്‍ ഉന്നയിച്ച നിലപാടുകളില്‍നിന്നു പിന്നോട്ടില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമായി നിന്ന് പുതിയ തലമുറക്ക് തന്റെ പാര്‍ട്ടിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും അവര്‍ പറഞ്ഞു.
60 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് മാത്രമാണ് ഇത്തവണ പ്രജാ പാര്‍ട്ടി മത്സരിക്കുന്നത്. തൗബാല്‍, വാഗബായ് മണ്ഡലങ്ങളില്‍ പ്രമുഖരെ വിറപ്പിക്കാന്‍ ഇപ്പോള്‍ തന്നെ സാധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസും ബി.ജെ.പിയും വിഘടനവാദ ഗ്രൂപ്പുകളും അഴിച്ചുവിട്ട കള്ളപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ കഴിഞ്ഞതായും ഇറോം ശര്‍മിള അവകാശപ്പെട്ടു.
മണിപ്പൂരിലെ പട്ടാളത്തിനു നല്‍കിയ അമിതാധികാരത്തിനെതിരേ പൊരുതുന്നതോടൊപ്പം അഴിമതിക്കെതിരേ ഭാവിയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നും ഇറോം ശര്‍മിള പ്രത്യാശ പ്രകടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  3 hours ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  3 hours ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  4 hours ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  4 hours ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  4 hours ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  4 hours ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  4 hours ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  5 hours ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  5 hours ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  5 hours ago