വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകന്‍ തൂങ്ങിമരിച്ചു, നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതായി ആത്മഹത്യാക്കുറിപ്പ്
ഏറ്റുമാനൂര്‍: വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് തെക്കുംകോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51)വിനെ ആണ് വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ വീടിനടുത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിനികളെ ശല്യം ചെയ്‌തെന്ന് തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പും മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തു. താന്‍ നിരപരാധിയാണെന്നും സ്‌കൂളില്‍ ഉണ്ടായ ചില ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോസ്റ്റല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്നുമാണ് കുറിപ്പില്‍ ആരോപിക്കുന്നത്. നരേന്ദ്രബാബുവിനെതിരേയുള്ള പരാതികളുടെ പകര്‍പ്പും പത്രവാര്‍ത്തകളും ശരീരത്തില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ 16നാണ് സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടെന്ന വിവരം സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. എന്നാലിത് വ്യാജ പരാതിയെന്ന അനുമാനത്തില്‍ നടപടിയെടുക്കുകയോ പൊലിസിന് കൈമാറുകയോ ചെയ്തില്ല. ഇതോടെ പരാതി ഒതുക്കി തീര്‍ക്കാന്‍ പ്രധാനാധ്യാപകന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഇതിനുശേഷമാണ് രക്ഷിതാക്കള്‍ രംഗത്തെത്തുന്നത്. രക്ഷിതാക്കള്‍ ഇടപെട്ട് നല്‍കിയ പരാതികളില്‍ നരേന്ദ്രബാബുവിനെതിരേ ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷനില്‍ സമാനമായ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."