HOME
DETAILS

ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി വളർത്തിയ സംഭവം: സഊദി വനിത തട്ടിക്കൊണ്ടു പോയത് മൂന്ന് കുട്ടികളെ 

  
backup
February 20 2020 | 16:02 PM

child-kidnapped-issue-saudi-news12
      റിയാദ്: ആശുപത്രി കിടക്കയിൽ നിന്ന് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ സഊദി വനിത ഇത്തരത്തിൽ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതായി സ്ഥിരീകരണം. കൂടുതൽ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്.  നാലാമതൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. ആദ്യ കുട്ടിയെ 27 വർഷം മുമ്പ് ഖത്തീഫ് ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി വെളിപ്പെടുത്തി. പെൺകുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്നും അതുകൊണ്ടാണ് ആൺകുട്ടികളെ മാത്രം തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതെന്നും ഓരോ മൂന്നു വർഷത്തിലും ഒരു കുഞ്ഞിനെ വീതം തട്ടിക്കൊണ്ടുപോകാനാണ് താൻ പദ്ധതിയിട്ടിരുന്നതെന്നും പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
       1996 ൽ കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ നഷ്ടപെട്ട പിഞ്ചു കുഞ്ഞിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ യുവതി ഇത്തരത്തിൽ മൂന്ന് ആൺകുട്ടികളെ മോഷ്ടിച്ച് സ്വന്തം മക്കളെ പോലെ വളർത്തി വലുതാക്കിയതായി കണ്ടെത്തിയത്. 20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ്‌ സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.
       പ്രസവ വാർഡിൽ നിന്നും കാണാതായി  20 വർഷത്തിന് ശേഷം സ്വന്തം മകനെ കണ്ടെത്തിയ വാർത്ത ഏറെശ്രദ്ധേയമായിരുന്നു. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും വേണ്ടുവോളം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നു വന്നത്.

        രണ്ടാമത്തെ കുട്ടിയെ ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നിന്ന് 24 വർഷം മുമ്പാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പറഞ്ഞു. അൽഅമ്മാരി കുടുംബത്തിലെ കുട്ടിയാണ് ഇതെന്നാണ് കരുതുന്നത്. മൂന്നാമത്തെ കുട്ടിയായ മൂസ അൽഖുനൈസിയെ ഇരുപത്തിയൊന്നു വർഷം മുമ്പ് ഇതേ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് അൽഅമ്മാരിയുടെയും നിയമാനുസൃത കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധനാ ഫലങ്ങളും പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ ഡി.എൻ.എ ഫലങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. 

      


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago