HOME
DETAILS

നഷ്ടപരിഹാരം നല്‍കുന്നതില്‍ മേല്‍നോട്ടസമിതി ഒത്തുകളിക്കുന്നുവെന്ന്

  
Web Desk
January 22 2019 | 19:01 PM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf

 

 

തിരുവനന്തപുരം: അംഗീകാരം നഷ്ടപ്പെട്ട കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ തുക തിരികെ നല്‍കുന്നതില്‍ പ്രവേശന മേല്‍നോട്ട സമിതി മാനേജ്‌മെന്റുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം.
കുട്ടികളില്‍നിന്ന് ഈടാക്കിയ തുകയുടെ ഇരട്ടി തിരികെ നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് സമിതി അട്ടിമറിക്കുകയാണെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നു. അധ്യയന വര്‍ഷം നഷ്ടമായതിന് വിദ്യാര്‍ഥികള്‍ക്കുള്ള നഷ്ടപരിഹാരം എന്ന നിലക്ക് ഈടാക്കിയ തുകയുടെ ഇരട്ടി തിരികെ നല്‍കണമെന്ന സുപ്രിംകോടതി വിധിയില്‍ വ്യക്തതയില്ലെന്നാണ് സമിതിയുടെ നിലപാട്.
ഇന്നലെ നടത്തിയ ഹിയറിങില്‍ ഈടാക്കിയ തുക മാത്രം 15 ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് മാനേജ്‌മെന്റിനോട് ഉത്തരവിട്ട സമിതി, നല്‍കിയ തുകയുടെ ഇരട്ടി തിരികെ ലഭിച്ചിട്ടുണ്ടെന്നും മറ്റു പരാതികളൊന്നുമില്ലെന്നും വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു. മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന രീതിയില്‍ സമ്മതപത്രം നല്‍കി പണം കൈപ്പറ്റാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫലത്തില്‍ ലഭിക്കാത്ത തുക കൈപ്പറ്റിയെന്ന് കള്ളസത്യവാങ്മൂലം നല്‍കുന്നതിനെ മേല്‍നോട്ട സമിതി ന്യായീകരിക്കുകയാണ്.
അടുത്ത അധ്യയന വര്‍ഷത്തില്‍ കോളജില്‍ പ്രവേശനം നടത്താന്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുന്നതിന് മേല്‍നോട്ട സമിതി മാനേജ്‌മെന്റിനെ സഹായിക്കുകയാണെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ ആരോപണം.
ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ 1.67 ലക്ഷം രൂപ ലഭിക്കാനുള്ള ഏഴു വിദ്യാര്‍ഥികളുടെയും 20 മുതല്‍ നാല്‍പതുലക്ഷം വരെ തിരികെ ലഭിക്കാനുള്ള വിദ്യാര്‍ഥികളില്‍ പത്തുപേരുടെയും രക്ഷിതാക്കളാണ് ഇന്നലെ ഹിയറിങ്ങിനെത്തിയത്.
ആകെ 150 വിദ്യാര്‍ഥികളാണ് 2016 -17 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. ഇവരില്‍ തുടക്കത്തില്‍ പ്രവേശനം റദ്ദാക്കി മറ്റു കോളജുകളിലേക്കുപോയ 17 വിദ്യാര്‍ഥികള്‍ക്കാണ് തുക പൂര്‍ണമായും തിരികെ ലഭിച്ചത്.
ബാക്കിയുള്ളവര്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ വിവിധ ഹിയറിങുകളില്‍ പങ്കെടുത്ത് മടങ്ങുകയാണ്. ഇതിനോടകം ഇരുപതിലധികം പ്രാവശ്യമാണ് സമിതി ഈ വിഷയത്തില്‍ ഹിയറിങ് നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  11 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  11 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  11 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  11 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  11 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  11 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  11 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  11 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  11 days ago