HOME
DETAILS

പരിണാമ സിദ്ധാന്തം: സര്‍ക്കാര്‍ ചെലവില്‍ അന്ധവിശ്വാസം

  
backup
February 21 2020 | 00:02 AM

evolution-theory-2020

 

 

 


എവല്യൂഷന്‍ തിയറി അഥവാ പരിണാമവാദം മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും മോഡേണ്‍ സയന്‍സിനും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു വിഷയമാണ്. സയന്‍സ് ഇത്രയേറെ വികസിച്ചിട്ടും പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നത് അത്ഭുതമാണ്. ജനറ്റിക്‌സിന്റെ വികാസത്തോടെ എവല്യൂഷന്‍ തിയറി (Evolution Theory) ഒരു സാങ്കല്‍പിക കഥയും അന്ധവിശ്വാസവുമാണെന്ന് തെളിഞ്ഞതാണ്. എന്നിട്ടും മോഡേണ്‍ സയന്‍സിന്റെ ഭാഗമാണിതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും പാഠപുസ്തകങ്ങളില്‍ പോലും ഇത് ഉള്‍പ്പെടുത്തുന്നതും വൈരുദ്ധ്യമാണ്. 1882ല്‍ മരിച്ച ചാള്‍സ് ഡാര്‍വിനും 1913ല്‍ മരിച്ച ആല്‍ഫ്രഡ് റസ്സല്‍ വാലസും (Alfred Russel Wallace) ആണ് ഈ ചിന്തയുടെ പിതാക്കള്‍. അവരുടെ മുന്‍പ് 1829ല്‍ മരിച്ച ലാമാര്‍ക്കും (Jean Baptist Lamarck) ഈ ചിന്തയുടെ പിതൃത്വം അര്‍ഹിക്കുന്നു.
ജീവികള്‍ വസിക്കുന്ന പ്രദേശവും അവയുടെ സാഹചര്യവും ജീവികളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ആ മാറ്റങ്ങള്‍ തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞത്. ലാമാര്‍ക്കിന്റെ നിരീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍വിനും വാലസും നിരീക്ഷിച്ചത് നിലനില്‍ക്കാന്‍ അര്‍ഹതയുള്ള ജീവികളില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുന്നത് എന്നാണ്. നാച്വറല്‍ സെലക്ഷന്‍ നടക്കുന്നുവെന്നും അങ്ങനെ സര്‍വയവല്‍ ഓഫ് ഫിറ്റസ്റ്റ് ഉണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു. ഇത് ലാമാര്‍ക്ക് പറയാത്ത കാര്യമാണ്. അര്‍ഹതയുള്ളവ പരിണാമത്തിലൂടെ അതിജീവിക്കുന്നു എന്നാണ് ഈ പറഞ്ഞതിന്റെ സാരം. സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ട് ഒരു ജീവിവര്‍ഗം മറ്റൊരു വര്‍ഗമായി പരിണമിക്കുന്നുവെന്ന് ഡാര്‍വിനും സമാന ചിന്താഗതിക്കാരും അഭിപ്രായപ്പെട്ടത് ജനറ്റിക്‌സ് വികസിക്കുന്നതിന്റെ മുന്‍പാണ്. ഒരു ജീവി അതിന്റെ പാരമ്പര്യഘടകങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്നത് ജീനുകളുടെ കൈമാറ്റത്തിലൂടെ മാത്രമാണ് എന്ന് തെളിയിക്കപ്പെടുന്നതിന്റെ മുന്‍പാണിത്.
സാഹചര്യം ഒരു ജൈവ വര്‍ഗത്തെ മറ്റൊരു വര്‍ഗമാക്കി മാറ്റില്ല എന്നും ഒരു ജീവിയുടെ ജീനില്‍ നിന്ന് ആ വര്‍ഗത്തില്‍ ഉള്‍പ്പെട്ട ജീവി മാത്രമാണ് ഉണ്ടാകുക എന്നും ജനിതകശാസ്ത്രം വികസിച്ചതോടെ വ്യക്തമായി. ലാമാര്‍ക്കും ഡാര്‍വിനും വാലസും പറഞ്ഞത് അവരുടെ ഭാവനയില്‍ തോന്നിയ ഒരു കാര്യം മാത്രമാണെന്നും അത് തെറ്റാണെന്നും ഇത് വിശ്വസിക്കുന്നത് അന്ധവിശ്വാസത്തിന്റെ ഗണത്തില്‍പ്പെട്ടതാണെന്നും തെളിഞ്ഞിട്ട് കാലം കുറെയായി. യുക്തിവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ ഇന്നും ഈ വാദം ഏറ്റ് പറയുന്നത് പരിഹാസ്യമാണ്.
ജീവികള്‍ മണ്ണില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും സ്വയം ഉണ്ടാകുന്നുവെന്ന് പതിനേഴാം നൂറ്റാണ്ടില്‍ അഭിപ്രായപ്പെട്ടവരുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ അന്ന് സാധ്യമായ പരീക്ഷണങ്ങള്‍ തന്നെ മതിയായതായിരുന്നു. പക്ഷെ, പരിണാമവാദം പറയുന്നവര്‍ ജീവന്റെ ഉത്ഭവം സ്വമേധയാ സംഭവിച്ചതാണെന്ന് ഇന്നും പറയന്നുണ്ട്. റഷ്യന്‍ ബയോകെമിസ്റ്റ് ഒപാരിനും (Alexander Oparin) ബ്രിട്ടിഷ് സയ്ന്റിസ്റ്റ് ഹാല്‍ഡേനുമാണ് (J.B.S Haldane) രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രകൃത്യാ ഉണ്ടായതാണ് ജീവോല്‍പത്തി എന്ന ആശയം മുന്നോട്ട് വച്ചത്. 1920 ലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. ആദിമ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന വാതകങ്ങളില്‍ നിന്ന് രാസപ്രവര്‍ത്തനങ്ങള്‍ വഴി പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും രൂപപ്പെട്ടുവെന്നും അവയില്‍നിന്ന് രാസപ്രവര്‍ത്തനത്തിലൂടെ തന്നെ ഏകകോശജീവികള്‍ രൂപപ്പെട്ടുവെന്നുമാണ് ഒപാരിന്‍ ഹാള്‍ഡേയിന്‍ തിയറി പറയുന്നത്. ഭൂമി ഉണ്ടായി 100 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ അളവ് സമയമെടുത്താണ് ഇത് സംഭവിച്ചത് എന്നാണ് വാദം.
സ്വമേധയാ സംഭവിച്ച രാസ പ്രവര്‍ത്തനത്തിന്റെ റിസള്‍ട്ട് ആണ് ജീവന്‍ എങ്കില്‍ ലബോറട്ടറികളില്‍ വച്ച് ഇന്നത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജീവന്‍ ഉണ്ടാക്കാന്‍ കഴിയേണ്ടതാണ്. മില്ലറും (Stanley Miller) യൂറിയും (Harold Urey-) ലാബില്‍ വച്ച് രാസ പ്രവര്‍ത്തനങ്ങളിലൂടെ ജൈവ തന്മാത്രകളെ ഉണ്ടാക്കാമെന്ന് 1953ല്‍ തെളിയിച്ചിട്ടുണ്ട്. അഞ്ചുതരം അമിനോ ആസിഡുകളും യൂറിയയുമാണ് അവര്‍ ലേബല്‍ വച്ച് രൂപപ്പെടുത്തിയത്. പക്ഷെ ജീവനെ ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവിയുടെ ജീന്‍ ഉപയോഗിച്ചല്ലാതെ ഒരു ജീവിക്ക് ജന്മം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാസ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം ഉണ്ടായതാണ് ജീവന്‍ എന്നത് ശാസ്ത്രീയമായ നിഗമനം അല്ല. അത് ഊഹവും സങ്കല്‍പവും മാത്രമാണ്.
ക്ലോണിങ്ങിലൂടെ ജീവിയെ ഉണ്ടാക്കുക എന്നാല്‍ അലൈംഗിക പ്രത്യുല്‍പാദനം ജീവിയുടെ ജീന്‍ ഉപയോഗിച്ച് സാധ്യമാക്കുക എന്നാണ്. ജീവനും ജീവിയുടെ കോശങ്ങളും സ്വമേധയാ ഉണ്ടായതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ധാരാളം കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ആറ്റങ്ങളും തന്മാത്രകളും ക്രമരഹിതമായി കൂടി ചേര്‍ന്നതല്ല കോശം. കൃത്യമായ അളവിലും ക്രമത്തിലുമാണ് അവയുള്ളത്. കോശസ്തരം ഉണ്ടായാല്‍ മാത്രമേ അതിന്റെ ഉള്ളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ. ഫോസ്‌ഫോലിപിഡ്‌സ് (Phospholipids) എന്ന തന്മാത്രകള്‍ കൃത്യമായി അടുക്കി വെച്ചാണ് കോശസ്തരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതെല്ലാം സെല്‍ഫ് അസംബ്ലിലൂടെ നടക്കുന്നതാണെന്ന് പറയലാണ് യുക്തി എന്നാണ് ചിലര്‍ കരുതുന്നത്. അഥവാ സ്വയം ഒരുമിച്ചുകൂടി ഉണ്ടായതാണ് എന്ന്.
കോശ മര്‍മത്തിലുള്ള ജീനുകളാണ് പാരമ്പര്യത്തിന്റെ രഹസ്യമെന്ന് അംഗീകരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഗ്രിഗര്‍ മെന്റല്‍ (Gregor Mendel-) എന്ന അഗസ്റ്റീനിയന്‍ പാതിരി പൈസം സറ്റൈവം (Pisum Sativum) എന്ന പട്ടാണി പയറില്‍ പരീക്ഷണം നടത്തി പരാഗണത്തിലൂടെ സങ്കര ചെടികള്‍ ഉണ്ടാക്കാം എന്ന് 1865 ല്‍ കണ്ടെത്തിയിരുന്നു. ലിംഗ ബന്ധിത പാരമ്പര്യം കണ്ടുപിടിക്കപ്പെട്ടതിന്റെ തുടക്കമായിരുന്നു ഇതെങ്കിലും ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇത് ചര്‍ച്ച ചെയ്യപ്പെട്ടത്.
1900ല്‍ ഹ്യൂഗോ ഡിപ്രീസും കാള്‍ കോറന്‍സ് ചെര്‍മാക്കും സമാന പരീക്ഷണം സ്വതന്ത്രമായി നടത്തി വിജയിച്ചതിലൂടെയാണ് മെന്റലിന്റെ പരീക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം ഫാദര്‍ ഓഫ് ജനിറ്റിക്‌സ് എന്ന് അറിയപ്പെട്ടു. വില്‍ഹെം ജൊഹാന്‍സണ്‍ 1909 ലാണ് പാരമ്പര്യം കൈമാറുന്ന ഘടകങ്ങള്‍ക്ക് ജീന്‍ എന്ന് പേര് നല്‍കിയത്. ജീനുകള്‍ സ്ഥിതിചെയ്യുന്നത് ക്രോമസോമുകളിലാണ് എന്ന് തോമസ് ഹണ്ട് മോര്‍ഗാനും സഹപ്രവര്‍ത്തകരും കണ്ടെത്തിയത് 1915 ലാണ്. ന്യൂക്ലിയോടൈഡുകള്‍ (Nucleotides) ചേര്‍ത്തു വെച്ചിട്ടുള്ള ഡി.എന്‍.എയുടെ ഘടന ജെയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും കണ്ടെത്തുന്നത് 1953ലാണ്. ഇങ്ങനെ ജനിതക മേഖലയില്‍ സ്‌ഫോടനാത്മകമായ കണ്ടുപിടുത്തങ്ങള്‍ നടന്നു. 1962ല്‍ ജീവിയുടെ ജീന്‍ ഉപയോഗിച്ച് ക്ലോണിങ് പരീക്ഷിച്ച് വിജയിച്ചു. 1996ല്‍ ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചു. എന്നിട്ടും ഈ കാലത്ത് പരിണാമം ഏറ്റുപറയുന്നത് എത്ര അപമാനകരമാണ് !
ജീവിയുടെ ജീനുകള്‍ക്ക് പരിണാമം വരുന്നു എന്നാണ് ജനിതക ശാസ്ത്ര വികാസത്തിന് ശേഷം പരിണാമവാദത്തിന് നല്‍കപ്പെട്ടിട്ടുള്ള പുതിയ വ്യാഖ്യാനം. ഒരു ജീവിയുടെ ജീന്‍ മറ്റൊരു വര്‍ഗത്തില്‍പ്പെട്ട ജീവിയുടെ ജീന്‍ ആയി പരിണമിക്കുന്നു എന്ന വാദം ബുദ്ധി അംഗീകരിക്കുന്നതോ ശാസ്ത്രീയമായി നിലനില്‍ക്കുന്നതോ അല്ല. മ്യൂട്ടേഷനിലൂടെ ഒരു ജീവിയുടെ ജീന്‍ മറ്റൊരു വര്‍ഗത്തിന്റെതായി മാറില്ല. ഡി.എന്‍.എയില്‍ ന്യൂക്ലിയോടൈഡ്കളുടെ ശ്രേണിയില്‍ ഉണ്ടാകുന്ന മാറ്റമാണ് മ്യൂട്ടേഷന്‍. ഗുവാനിന്‍ (Guanine), സൈറ്റോസിന്‍ (Cytosine), തൈമിന്‍ (Thymine), അഡിനിന്‍ (Ad-enine) എന്നീ ന്യൂക്ലിയോടൈഡുകളാണ് ഡി.എന്‍.എയില്‍ ഉള്ളത്. ഇവയുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചാണ് അമിനോ ആസിഡുകളുടെ കോഡുകള്‍ രേഖപ്പെടുത്തുന്നത്. മൂന്ന് അക്ഷര കോഡുകളായിട്ടാണ് ഓരോ അമിനോ ആസിഡിനെയും രേഖപ്പെടുത്തുന്നത്. ഈ കോഡുകളില്‍ വരുന്ന മാറ്റത്തെ മ്യൂട്ടേഷന്‍ എന്ന് പറയുന്നു. മ്യൂട്ടേഷനിലൂടെ ഒരു ജീവിവര്‍ഗം മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വാദമാണ്.
പരിണാമവാദ പ്രകാരം ഏത് രണ്ട് ജീവി വര്‍ഗത്തിനും ഒരു പൊതു പൂര്‍വികന്‍ ഉണ്ടാകും എന്നാണ് സങ്കല്‍പം. ഈച്ചയുടെയും മനുഷ്യന്റെയും ഇടയില്‍ രണ്ടു വര്‍ഗത്തിനും പൊതുവായ ഒരു ജീവി വര്‍ഗം ഉണ്ട് എന്ന് സങ്കല്‍പ്പിക്കുന്നു. 79 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌പോഞ്ച് (sponge) എന്ന് പറയപ്പെടുന്ന ജീവിയില്‍ നിന്നാണ് ഒരു ശാഖയില്‍ മനുഷ്യനും മറ്റൊരു ശാഖയില്‍ ഈച്ചയും പിരിഞ്ഞു വന്നത് എന്ന് അവര്‍ പറയുന്നു. ബുദ്ധിയോ യുക്തിയോ ശരിവയ്ക്കാത്ത സാങ്കല്‍പിക കെട്ടുകഥയാണ് പരിണാമ ശ്രേണിയെ വിവരിക്കുന്നത്.
മനുഷ്യനും ചിമ്പാന്‍സിയും 70 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ക്കുരങ്ങുകളില്‍ നിന്ന് വേര്‍പിരിഞ്ഞു വന്നതാണ് എന്നാണ് പരിണാമവാദികള്‍ പറയുന്നത്. പുതിയ ജീവിവര്‍ഗം രൂപപ്പെടുമ്പോള്‍ പഴയ വര്‍ഗം മുഴുവനായും പുതിയ വര്‍ഗത്തിലേക്ക് മാറുന്നില്ല എന്നും അവയില്‍ ചിലത് മാത്രം തലമുറകളിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമായി പുതിയ വര്‍ഗം ഉണ്ടാകുന്നുവെന്നുമാണ് ഈ വാദപ്രകാരം പറയപ്പെടുന്നത്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ എടുത്താണ് പുതിയ വര്‍ഗത്തിലേക്ക് എത്തുന്നതത്രെ. പഴയ വര്‍ഗം മുഴുവനായും മാറാത്തതിനാല്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി പരിണാമം ദൃശ്യമായിക്കൊണ്ടിരിക്കേണ്ടതാണ്. പുതിയ വര്‍ഗം അടുത്ത വര്‍ഗത്തിലേക്ക് മാറാന്‍ ലക്ഷക്കണക്കിന് വര്‍ഷം വേണം. പക്ഷെ നേരത്തെ മാറിയിട്ടില്ലാത്ത പഴയ വര്‍ഗത്തിന്റെ പിന്‍തലമുറകളിലും സാഹചര്യത്തിനുസൃതമായി മാറ്റം വന്നുകൊണ്ടിരിക്കുന്നത് ദൃശ്യമാവേണ്ടതാണ്. മാത്രമല്ല ഒരു വര്‍ഗം ജീവി പെടുന്നനെ പുതിയ വര്‍ഗമായി മാറുകയല്ല എന്നാണല്ലോ പറയുന്നത്. ഘട്ടംഘട്ടമായി തലമുറകളിലൂടെ മാറുന്നുവെന്നാണല്ലോ. എങ്കില്‍ എല്ലാ ജീവി വര്‍ഗത്തിന്റെയും തൊട്ടടുത്തു നില്‍ക്കുന്ന ഇടവര്‍ഗങ്ങള്‍ കാണപ്പെടേണ്ടതാണ്.
മനുഷ്യചരിത്രം അറിയപ്പെടാന്‍ തുടങ്ങിയത് മുതല്‍ അവര്‍ ബുദ്ധി ഉപയോഗിക്കുന്നു. ഓരോ തലമുറയും ബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങളെ അവയുടെ അപ്പുറത്തേക്ക് തൊട്ടടുത്ത തലമുറ വികസിപ്പിക്കുന്നു. അങ്ങനെ ഇന്ന് നാം അനുഭവിക്കുന്ന മാറ്റങ്ങള്‍ മനുഷ്യര്‍ അവരുടെ ഭൂതകാലത്തിലൂടെ ഉണ്ടാക്കിയെടുത്തു. സാമ്യത അന്വേഷിക്കേണ്ടത് കേവലം രൂപവും വടിവും നോക്കിയിട്ടല്ല. ഓരോ വര്‍ഗത്തെയും വ്യതിരിക്തമാക്കുന്ന ഗുണങ്ങളെ നോക്കിയിട്ടാണ്. ചരിത്രത്തില്‍ മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ച് ഇത്ര വലിയ മാറ്റങ്ങളുണ്ടാക്കിയെങ്കില്‍ മനുഷ്യനോട് അടുത്ത് നില്‍ക്കുന്ന എന്ന് വിശേഷിപ്പിക്കാന്‍ ഏത് ജീവിയാണുള്ളത് ? അതിനാല്‍ ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത, മനുഷ്യ യുക്തിക്ക് നിരക്കാത്ത, കെട്ടുകഥകള്‍ മാത്രമായി അവശേഷിക്കുന്ന പരിണാമ സിദ്ധാന്തത്തെ സയന്‍സിന്റെ മേല്‍വിലാസത്തിലും സര്‍ക്കാര്‍ ചെലവിലും പ്രചരിപ്പിക്കപ്പെടുന്നത് ഒട്ടും ഭൂഷണമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  2 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 days ago