HOME
DETAILS

വാഹനാപകടങ്ങളുടെ ആവര്‍ത്തനങ്ങള്‍

  
backup
February 21 2020 | 00:02 AM

editorial-21-feb-2020

 


വലിയൊരു വാഹനാപകട വാര്‍ത്തയുമായാണ് ഇന്നലത്തെ പ്രഭാതം പുലര്‍ന്നത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കൊച്ചിയില്‍നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടം. പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന ദുരന്തം അറിഞ്ഞ ഉടനെതന്നെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും ദുരന്തമുണ്ടായ കോയമ്പത്തൂരിലെ തിരുപ്പൂര്‍ അവിനാശിയില്‍ എത്തിയതിനാല്‍ മരണസംഖ്യ വര്‍ധിച്ചില്ല. എങ്കിലും പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പത്തൊന്‍പത് പേരാണ് സംഭവസ്ഥലത്ത് മരണപ്പെട്ടത്.


മരിച്ചവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം മലയാളികളാണ്. ഓരോ വാഹനാപകടങ്ങളും നിരവധി കുടുംബങ്ങളെ നിരാലംബരാക്കിയാണ് കടന്നുപോകുന്നത്. വാഹനാപകടത്തെക്കുറിച്ചുള്ള ഓര്‍മകളും സംസാരവും ഒന്നു രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. പക്ഷെ അതിന്റെ തീരാനഷ്ടം ആജീവനാന്തം മരിച്ചവരുടെ കുടുംബങ്ങളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഓരോ വാഹനാപകടങ്ങളും തകര്‍ത്തുകളയുന്നത്.


സന്ധ്യ കഴിഞ്ഞും പുലര്‍ കാലത്തുമാണ് റോഡപകടങ്ങള്‍ മിക്കതും ഉണ്ടാകുന്നത്. അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും അശ്രദ്ധയും ഡ്രൈവിങ്ങിനിടയിലെ ഉറക്കവും അശാസ്ത്രീയമായ റോഡ് നിര്‍മാണവും എല്ലാം റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു. തിരുപ്പൂരിലെ അപകടത്തിന് ഇതൊന്നുമായിരുന്നില്ല കാരണം. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ കയറി മറുവശത്തേയ്ക്ക് ചെരിയുകയായിരുന്നു. തേഞ്ഞ ടയറായിരിക്കണം ഉപയോഗിച്ചിട്ടുണ്ടാവുക. കണ്ടെയ്‌നറില്‍ നിറയെ ടൈല്‍സ് ആയിരുന്നു. അപ്പോള്‍ കനത്തഭാരവും ഉണ്ടായിരിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഈ വാഹനം ഓടിക്കാന്‍ എന്തിന് ഡ്രൈവര്‍ തയാറായി. ഇതാണ് കാരണമെങ്കില്‍ കണ്ടെയ്‌നര്‍ ലോറി ഉടമയുടെ ഉത്തരവാദിത്വ ബോധമില്ലായ്മയായിവേണം അപകടത്തെ കാണാന്‍.


വാഹനാപകട വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ അപൂര്‍വമാണ്. അപകട കാരണങ്ങള്‍ അന്വേഷിച്ചറിഞ്ഞ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതത് കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളൊന്നും തയാറല്ല. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 20,996 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. പ്രകൃതിക്ഷോഭത്താലോ വര്‍ഗീയ കലാപത്താലോ കൊല്ലപ്പെടുന്നവരേക്കാള്‍ അധികംപേര്‍ മരിക്കുന്നത് റോഡപകടങ്ങളാലാണ്.


വലിയ പ്രതീക്ഷകളോടെ, അത്യാവശ്യ കാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്നിറങ്ങിപ്പോയവരുടെ മൃതദേഹങ്ങള്‍ അവരുടേതല്ലാത്ത കാരണങ്ങളാല്‍ വീടുകളിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നത് എന്തു മാത്രം വേദനാജനകമാണ്. കുടുംബത്തിന്റെ കണ്ണീര് ഏത് കാലത്താണ് തോരുക. അപകടങ്ങളില്‍ ജീവന്‍മാത്രം തിരിച്ചുകിട്ടിയവരില്‍ പലരും അംഗഭംഗം വന്ന് ജീവച്ഛവങ്ങളായി ശിഷ്ടകാലം ജീവിക്കേണ്ടിവരുന്ന അവസ്ഥയും വേദനിപ്പിക്കുന്നതാണ്. നാട്ടുകാര്‍ക്ക് സഹതാപാര്‍ഹമായ കഥാപാത്രമായും വീട്ടുകാര്‍ക്ക് ഭാരമായും മരണംവരെ ഇവര്‍ കഴിയേണ്ടിവരുന്നു. ഇത് മരണത്തെക്കാളും ഭീതിജനകവും അരക്ഷിതവുമായ അവസ്ഥയാണ്. ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍. ഇവര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികളല്ലേ വേണ്ടത്.


മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവര്‍ക്കെതിരേ കേസെടുത്തതു കൊണ്ടോ ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതു കൊണ്ടോ ഇത്തരം ദുരന്തങ്ങള്‍ അവസാനിക്കുകയില്ല. ഡ്രൈവര്‍മാര്‍ക്ക് നിരന്തരം ബോധവല്‍ക്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍. എന്നിട്ടും റോഡപകടങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല. ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും മന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഞെട്ടലും ദുഃഖവും രേഖപ്പെടുത്തും. അതിലപ്പുറം ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ഇവരാരും ആലോചിക്കാറില്ല.


ധാര്‍മികബോധവും ഉത്തരവാദിത്വ ബോധവും ദീനാനുകമ്പയും പൊതുസമൂഹത്തില്‍നിന്ന് നാള്‍ക്കുനാള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ മനസ് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ചിന്ത. അതിനുവേണ്ടി എന്തും ചെയ്യുന്ന ഒരു കാലമാണിത്. റോഡപകടങ്ങളില്‍ ഏറിയപങ്കും ഉണ്ടാകുന്നത് അശാസ്ത്രീയ റോഡ് നിര്‍മാണത്താലാണ്. കോണ്‍ട്രാക്ടര്‍മാര്‍ കൃത്രിമം നടത്തി റോഡ് പണിയുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നത് പൊതുമരാമത്ത് എന്‍ജിനീയര്‍മാരും പൊതുമരാമത്ത് ഓഫിസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണ്. കാര്യക്ഷമതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി കൈക്കൂലി വാങ്ങുന്ന ആര്‍.ടി.ഒമാരും വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാണ്. ലാഭക്കൊതിയന്മാരായ ബസുടമകളും ലോറി ഉടമകളും വാഹനങ്ങളുടെ അറ്റകുറ്റപണി യഥാസമയം ചെയ്യാതെ വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇതിനൊക്കെ പുറമെയാണ് ഡ്രൈവര്‍മാരുടെ മദ്യപിച്ചുള്ള വാഹനമോടിക്കലും അമിത വേഗതയും. ഇതൊന്നും നിയമംകൊണ്ട് ഇല്ലാതാക്കാനാവില്ല.


റോഡുകളിലും വാഹനങ്ങളിലും തങ്ങളെപ്പോലുള്ള മനുഷ്യരാണുള്ളതെന്ന ബോധം ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എന്ന് ഉണ്ടാകുന്നുവോ അന്നു മാത്രമേ റോഡുകളില്‍ ജീവന്‍ പൊലിയുന്നത് അവസാനിക്കൂ. അങ്ങനെ ഉത്തരവാദിത്വമുള്ള രണ്ടുപേരായിരുന്നു വോള്‍വോ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായിരുന്ന ഗിരീഷും ബൈജുവും. എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു ഈ രണ്ടുപേരും. ഗിരിഷും ബൈജുവും യാത്രക്കാര്‍ക്ക് വേണ്ടി കരുതലും സുരക്ഷയും ഒരുക്കിയ ജീവനക്കാരായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മറ്റുള്ളവരുടെ പിഴവുകള്‍കൊണ്ട് ഇത്തരം നല്ല മനുഷ്യരും മരിക്കാന്‍ ഇടവരുന്നത് വേദനിപ്പിക്കുന്നത് തന്നെയാണ്.


ഓരോവര്‍ഷം കഴിയുന്തോറും റോഡപകടങ്ങള്‍ പെരുകുകയാണ്. വാഹനങ്ങളില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കുന്ന തുക റോഡ് സുരക്ഷാ അതോറിറ്റിയില്‍ കോടിക്കണക്കിനുണ്ട്. റോഡ് സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും റോഡ് സുരക്ഷാ അതോറിറ്റി എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല. ദീര്‍ഘവീക്ഷണത്തോടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായാല്‍ മാത്രമേ റോഡുകളില്‍ നിരപരാധികളുടെ ജീവന്‍ പൊലിയുന്നത് അവസാനിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago