ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം
ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സഭയില്‍ വായിക്കുന്നതെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു പ്രസ്താവിച്ചു.
മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം അഡ്വ.ഡി.സുഗതന്, പി.ഉണ്ണികൃഷ്ണന്, ജി.സഞ്ജീവ് ഭട്ട്, എസ്.സുബാഹു, അഡ്വ.വി.ഷുക്കൂര്‍, സുനില്‍ജോര്‍ജ്, റ്റി.വി.രാജന്, ഇല്ലിക്കല്‍ കുഞ്ഞുമോന് സിറിയക് ജേക്കബ്, എസ്.പ്രഭുകുമാര്‍, സജി ജോസഫ്, ബഷീര്‍ കോയാപറമ്പന്, എസ്.ചിദംബരന്, ആര്.ബി.നിജോ, നൂറുദ്ദീന്‍ കോയ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."