റിപ്പബ്ലിക് ദിനത്തില്‍ അനാവശ്യയാത്ര ഒഴിവാക്കാന്‍ ദയൂബന്ദ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അനിവാര്യമായ കാരണങ്ങള്‍ ഇല്ലാതെ ട്രെയിനിലും ബസിലും മറ്റും യാത്രചെയ്യരുതെന്ന് ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്ദിലെ വിദ്യാര്‍ഥികള്‍ക്കു മാനേജ്മെന്റിന്റെ നിര്‍ദേശം. അനിവാര്യമായ യാത്രയാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞാലുടന്‍ ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിനങ്ങളുടെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തീവ്രവാദ വേട്ടയുടെ പേരില്‍ നേരിട്ട ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശമെന്ന് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യപകന് മൗലാനാ മുനീറുദ്ദീന്‍ ഉസ്മാനി പറഞ്ഞു.
ദേശീയ പ്രധാന്യമുള്ള ദിവസങ്ങളില്‍ പൊലിസും മറ്റ് അന്വേഷണ ഏജന്‍സികളും സുരക്ഷയുടെ ഭാഗമായി പരിശോധനകള്‍ നടത്താറുമുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെടുകയും വര്‍ഗീയ ആക്രമങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നോട്ടിസ് വിവാദമാക്കേണ്ടതില്ലെന്നും സുരക്ഷ മുന്‍നിര്‍ത്തിയുള്ള സാധാരണ നടപടി മാത്രമാണിതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥന് അഷ്റഫ് ഉസ്മാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."