മരിച്ച ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ആനുകൂല്യം നിഷേധിച്ചതിനെതിരേ മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ സേവനപുസ്തകമോ രേഖകളോ ഇല്ലെന്ന കാരണം പറഞ്ഞ് ആശ്രിതര്‍ക്കു ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ആലപ്പുഴ പാണാവള്ളി സി.എം ആന്‍ഡ് എം.സി.എസ് ലിമിറ്റഡില്‍ വാച്ച്മാന് കം അറ്റന്‍ഡറായി ജോലി ചെയ്യുന്നതിനിടെ മരിച്ച കെ.വി പ്രദീപ് കുമാറിന്റെ ആശ്രിതര്‍ക്ക് രണ്ടു മാസത്തിനകം ആനുകൂല്യം കൈമാറണമെന്നും കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കയര്‍ വികസന ഡയരക്ടര്‍ക്കും ജില്ലാ പ്രൊജക്ട് ഓഫിസര്‍ക്കുമാണ് കമ്മിഷന് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. പ്രദീപ് കുമാറിന്റെ ഭാര്യ ഷീജ നല്കിയ പരാതിയിലാണ് ഉത്തരവ്.
പ്രദീപ് കുമാറിന്റെ സേവനപുസ്തകം സംഘത്തില്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."