ആല്‍ത്തറയില്‍ കാത്തിരിക്കാന്‍ ഇത്തവണ നസീഫിന്റെ വിളിയെത്തിയില്ല
അണ്ടത്തോട്(തൃശൂര്‍): നസീഫിന്റെ അപകട മരണത്തില്‍ ഞെട്ടലിലാണ് ചാവക്കാട് തീരമേഖല. കോയമ്പത്തൂരില്‍ ബസപകടമുണ്ടായെന്നും നിരവധി മലയാളികള്‍ മരിച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്ത നാട്ടിലെത്തിയപ്പോഴും അതില്‍ നസീഫ് ഉള്‍പ്പെട്ടിരിക്കുമെന്ന് ആരും കരുതിയതല്ല.
ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് നസീഫ് മുഹമ്മദലി (24) നോര്‍ത്ത് ബംഗളൂരുവിലെ ചിക്കബനവരയിലെ മല്ലിഗേ കോളജ് ഓഫ് ഫാര്‍മസിയിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന്റെ ഭാഗമായ പരിശീലനത്തിലായിരുന്നു. ഇന്നലെ മൂത്ത ജ്യേഷ്ഠന്‍ നബീലിന്റെ ഗൃഹപ്രവേശനത്തിനായാണ് ഇത്തവണ നസീഫ് പുറപ്പെട്ടത്. പതിവായി ബംഗളൂരുവില്‍നിന്നു പുറപ്പെട്ടാല്‍ കുന്നംകുളം വഴി പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ രാവിലെ ആറ് മണിയോടെയാണ് എത്തുന്നത്.
ആല്‍ത്തറയില്‍ എത്തും മുമ്പേ വിളിച്ചാല്‍ വണ്ടിയുമായി കാത്തിരിക്കലാണ് കൂട്ടുകാരോ സഹോദരങ്ങളൊ ചെയ്യുക. എന്നാല്‍ ഇന്നലെ രാവിലെ പതിവിലും നേരം കഴിഞ്ഞിട്ടും ആല്‍ത്തറയിലെത്തിയാലുള്ള വിളി വരാത്തപ്പോള്‍ രണ്ടാമത്തെ സഹോദരന്‍ നാദിര്‍ നാസിഫിന്റെ ഫോണില്‍ വിളിക്കുകയായിരുന്നു. നസീഫിനു പകരം ഫോണെടുത്തത് ഒരു തമിഴനാണ്. നസീഫ് ആശുപത്രയിലാണെന്നും ഉടനെ പുറപ്പെടണമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. അതോടെയാണ് അപകടത്തില്‍ നസീഫ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചത്. ഉടനെ ജേഷ്ഠന്മാരും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെടുകയായിരുന്നു. കഴിഞ്ഞ 18നാണ് നസീഫ് ഒടുവില്‍ നാട്ടിലെത്തിയത്. കല്ലുളപ്പില്‍ മുഹമ്മദലി ഖദീജ ദമ്പതികളുടെ ഇളയ മകനാണ് നസീഫ്. സഹോദരങ്ങള്‍: നബീല്‍, നബീല്‍ (ഇരുവരും അബൂദബി), നസീറ, നജീബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."