HOME
DETAILS

ശുദ്ധജലം സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍

  
backup
March 04 2017 | 00:03 AM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d



തൃശൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭൂജല സംരക്ഷണ-മഴവെള്ളസംഭരണ പദ്ധതിയാണ് മഴപ്പൊലിമ. സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും വ്യക്തികളുടെയും കൂട്ടായുള്ള സാമ്പത്തിക സഹായത്തോടുകൂടി ശരാശരി 5000 രൂപയ്ക്ക് 24000 വീടുകളില്‍ മഴവെള്ള സംഭരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംഭരണികള്‍ നിറഞ്ഞതിനു ശേഷമുള്ള ജലം ഭൂമിയില്‍ ആഴ്ന്നിറങ്ങാനുള്ള സംവിധാനവും ഈ പദ്ധതിയില്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ ഭൂജലത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു.
വിവിധ പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിവരുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ജലവര്‍ഷിണി. എറണാകുളം ജില്ലയില്‍ നടപ്പാക്കിയ 'എന്റെ കുളം എറണാകുളം പദ്ധതി' ജലവര്‍ഷിണി എന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിവഴി ഏറണാകുളം കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക്  കൂട്ടായ്മയായ അന്‍പോടു കൊച്ചി എന്ന സന്നദ്ധ സംഘത്തിന്റെ സഹായത്തോടുകൂടി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 51 കുളങ്ങള്‍ വൃത്തിയാക്കി ശുദ്ധജല സംഭരണത്തിന് യോഗ്യമാക്കി.
കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ 'കുളം കോരൂ ബിരിയാണി തരാം' പദ്ധതിയും ഇതിന്റെഭാഗമായി നടപ്പാക്കിയ ഉപപദ്ധതികളാണ്. വയനാട് ജിലയില്‍ ഇതേ പദ്ധതിയുടെ പണം ഉപയോഗപെടുത്തി 135 തടയണകള്‍ 2015-16ല്‍ സൃഷ്ടിച്ചു. മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളെ എകോപിപ്പിച്ചുകൊണ്ട് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സാമ്പത്തിക സഹായത്തോടെ 516 തടയണകള്‍ 2012-13ല്‍ നിര്‍മിച്ചു. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ് ഈ തടയണകള്‍ നിര്‍മിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago