HOME
DETAILS
MAL
നെയ്യാര്‍ഡാമില്‍ പാലം പൊളിഞ്ഞത് വിജിലന്‍സ് അന്വേഷിക്കും
backup
March 04 2017 | 00:03 AM
കാട്ടാക്കട :നെയ്യാര്‍ഡാമില്‍ നിര്‍മാണത്തിലിരുന്ന പാലം പൊളിഞ്ഞ സംഭവം പൊതുമരാമത്തു വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു .ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ബീം ഉറപ്പിക്കുന്നതിനിടെയായിരുന്നു പാലം പൊളിഞ്ഞു വീണത്. ആകെ ഒന്‍പതു കോടിയോളം രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചിലവ്. വീണ്ടും പുനര്‍നിര്‍മിക്കുമ്പോള്‍ കരാറുകാരന് ഇതിനിരട്ടി തുക ചിലവാകുമെന്നാണ് കണക്കുകൂട്ടല്‍.കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."