മാവൂരില്‍ ജപ്പാനീസ് കൊറിയന്‍ വ്യവസായ ക്ലസ്റ്റര്‍, ഗതാഗത വികസനത്തിന് 75കോടി
കുന്ദമംഗലം: നോട്ട് പ്രതിസന്ധിയുടെ പ്രയാസകാലത്ത് സാധാരണക്കാര്‍ക്ക് ഏറെ പ്രതീക്ഷയേകുന്ന ബഡ്ജറ്റാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചിട്ടുള്ളതെന്ന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
അടിസ്ഥാന സൗകര്യവികസന രംഗത്ത് വന്‍ വികസനത്തിന് ബഡ്ജറ്റ് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ചാത്തമംഗലത്തും കുന്ദമംഗലത്തും ഓരോ ഐ.ടി.ഐകള്‍ സ്ഥാപിക്കുമെന്നും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചാത്തമംഗലം ആര്.ഇ.സി.ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും ഇതിനുവേണ്ടി 5 കോടി രൂപ അനുവദിക്കും.
കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനും മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനും അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി രൂപ വീതം അനുവദിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
മാവൂരില്‍ ജപ്പാനീസ് കൊറിയന്‍ വ്യവസായ ക്ലസ്റ്റര്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ മാത്ര പാലാഴി കുറ്റിക്കാട്ടൂര്‍ റോഡിന് 25 കോടി രൂപയും, മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 25 കോടി രൂപയും, ആര്.ഇ.സി കൂടത്തായി റോഡിന് 25 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."