താലുക്ക് ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ഗുളിക മാറ്റി നല്കിയതായി ആരോപണം
പീരുമേട്: പീരുമേട് താലുക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ വീട്ടമ്മയ്ക്ക് ഗുളിക മാറ്റി നല്കിയതായി ആരോപണം. ഗുളിക കഴിച്ചതിന് ശേഷം തല കറങ്ങി വീണ വട്ടമ്മയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം തിരിച്ചറിഞ്ഞതായി പറയുന്നത്.
കഴിഞ്ഞ ഒന്നാം തിയതി രാത്രി 11 മണിക്കാണ് അഴുത ബ്ലോക്ക് പഞ്ചായത്തംഗം പാമ്പനാര്‍ പുക്കേകുടി വീട്ടില്‍ നിക്‌സണ്‍ ജോര്‍ജിന്റെ ഭാര്യ രമ്യ (30) യെ പല്ലു വേദനയ്ക്ക് ചികില്‍സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആന്റിബയോറ്റിക്കും അലര്‍ജിക്കുമായുള്ള ഗുളികയടക്കം നാല് ഗുളികകള്‍ നല്‍കി. ഒരു ഗുളിക രാത്രി തന്നെ കഴിക്കണമെന്നും ബാക്കിയുള്ളവ രാവിലെ, ഉച്ചയ്ക്ക് എന്നീ ക്രമേണ കഴിക്കണമെന്നുമായിരുന്നു നിര്‍ദേശം. നല്‍കിയ ഗുളികകളില്‍ ഒരു ഗുളിക തന്നെ രണ്ടെണ്ണം നല്കിയതിനാല്‍ സംശയം തോന്നിയ ഇവര്‍ ഡോക്ടറോട് ചോദിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഗുളിക കഴിച്ചതിനു ശേഷം പി.എസ്.സി പരിശീലനക്ലാസില്‍ പോയ വീട്ടമ്മ ക്ലാസില്‍ തല കറങ്ങി വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച നടന്ന പരിശോധനയിലാണ് ഗുളിക മാറിയ വിവരം മനസിലാകുന്നത്. സംഭവത്തില്‍ ജനപ്രതിനിധികളടങ്ങുന്ന സംഘം ആശുപത്രിയിലെത്തി പ്രതിഷേധമറിയിച്ചു.നിക്‌സണ്‍ ജോര്‍ജ്, രമ്യ എന്നിവര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുലേഖ, വാര്‍ഡംഗങ്ങളായ പ്രവീണ, ഷൈലജ, നെജീബ്, പരമശിവന്‍ എന്നിവരും മനോജ് രാജന്‍, കുമാര്‍ ദാസ് , അനീഷ് തുടങ്ങിയവര്‍ ഒപ്പിട്ട പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."