ഹരിത കേരളം എക്‌സ്പ്രസ് ഇടുക്കിയില്‍ പ്രയാണം തുടങ്ങി
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന ഹരിത എക്‌സ്പ്രസിന്റെ ദ്വിദിന മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം തുടങ്ങി.
മൊബൈല്‍ എക്‌സിബിഷന്‍ കാഞ്ചിയാര്‍ പഞ്ചായച്ച് ഓഫീസ് പരിസരത്ത് ജോയ്‌സ് ജോര്‍ജ്ജ് എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും മാലിന്യമുക്ത പരിസരം സൃഷ്ടിക്കുന്നതിനും ജൈവകൃഷി പ്രോത്സാഹനത്തിലൂടെ കാര്‍ഷികവൃത്തിയെ പരിപോഷിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള ഭാവനാപൂര്‍ണ്ണമായ ചുവട്‌വയ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ജില്ലാ കൃഷി ഓഫീസ് ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുമാര്‍, വി.ആര്‍. ശശി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കമലമ്മ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണി സോംഗ് ആന്റ് ഡ്രാമ ഡിവിഷന്റെ കീഴിലുള്ള മനോരഞ്ജന്‍ ആര്‍ട്‌സിലെ കലാകാരന്‍മാര്‍ ഹരിതകേരള ഗീതങ്ങള്‍ ആലപിച്ചു. കാഞ്ചിയാര്‍ , ഉപ്പുതറ, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, ഏലപ്പാറ തുടങ്ങിയ പഞ്ചായത്തുകളില്‍ വാഹനം പര്യടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."