എ.ടി.എം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: ശനിയാഴ്ച രാത്രി പാലക്കാട് കല്‍മണ്ഡപം ബൈപാസ് റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം മെഷിന്‍ തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് , സേലം , ആത്തൂര്‍ സ്വദേശി മാധവന്‍(19) ആണ് പൊലിസ് പിടിയിലായത്. കഴിഞ്ഞ 19ന് രാത്രി 11.30 നാണ് മൂവര്‍ സംഘം എ.ടി.എം കൗണ്ടറില്‍ കയറി ആയുധമുപയോഗിച്ച് മെഷീന്‍ തകര്‍ത്തത്. ഭാഗികമായി തകര്‍ത്ത മെഷീനില്‍ നിന്നും പക്ഷേ കൊള്ള സംഘത്തിന് പണം ലഭിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
എ.ടി.എം മോഷണ ശ്രമം ഉപേക്ഷിച്ച ശേഷം വീണ്ടും മോഷ്ടിക്കാനായി കടകള്‍ തിരഞ്ഞു നടന്ന പ്രതികള്‍ മലമ്പുഴ റോഡില്‍ അകത്തേത്തറയില്‍ ഒരു ബേക്കറി കുത്തിപ്പൊളിച്ച് പണം കവരുകയും, ചെയ്തു. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ഫോട്ടോയാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്. സംഭവശേഷം ഒലവക്കോട് ഇന്ന് പുലര്‍ച്ചെ വീണ്ടും മോഷണത്തിനെത്തിയ പ്രതികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത്, ഹേമാംബിക നഗര്‍ പൊലിസിന്റെ സംയുക്തമായ നീക്കത്തിലാണ് പിടികൂടാനായത്. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
പ്രതികളെ നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി റിമാന്റ് ചെയ്തു. പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി. വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അലവി, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, ഹേമാംബിക നഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ രജീഷ്, ജില്ലാ ക്രൈം സ്വകാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ എസ്.ജലീല്‍, വി. ജയകുമാര്‍, നസീര്‍ അലി, ആര്‍. കിഷോര്‍, എം. സുനില്‍, ആര്‍ വിനീഷ്, രാജീദ്, ഷമീര്‍ ഹേമാംബിക നഗര്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സതീഷ് ബാബു, സി.പി.ഒ മാരായ സുനില്‍ കുമാര്‍, മണികണ്ഠ ദാസ് ഡ്രൈവര്‍ സതീഷ്, ടൗണ്‍ നോര്‍ത്ത് എ.എസ്.ഐ സതീഷ് കുമാര്‍, സി.പി.ഒ ഷിബു, എസ്. സന്തോഷ് കുമാര്‍, എസ്. സജീന്ദ്രന്‍, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."