HOME
DETAILS
MAL
ഹാജിമാർക്ക് മികച്ച താമസ സൗകര്യങ്ങൾ നൽകാൻ ഇന്ത്യൻ കമ്പനിയുമായി കരാർ ഒപ്പ് വെച്ചു
backup
January 23 2019 | 10:01 AM
മക്ക: പുണ്യ സ്ഥലങ്ങളിൽ ഹജ്ജിനെത്തുന്ന ഹാജിമാർക്ക് മികച്ച സേവനം നൽകുന്നതിന് ഇന്ത്യൻ കമ്പനിയുമായി സഊദി ഹജ് ഉംറ മന്ത്രാലയം കരാറിൽ ഒപ്പ് വെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ റൂംസുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ധാരണാപത്രം.
പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ പൂർണമാണെന്ന് ഉറപ്പു വരുത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് ഓയോ കമ്പനി പ്രത്യേക സംഘത്തിന് രൂപം നൽകും. കെട്ടിടങ്ങളുടെ നടത്തിപ്പ്, പ്രവർത്തന നിരീക്ഷണം, സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തൽ എന്നീ കാര്യങ്ങൾക്ക് ഓയോ കമ്പനിയാണ് ഇ-പ്ലാറ്റ്‌ഫോം ലഭ്യമാക്കുക. ഹജ്, ഉംറ സീസണുകളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നവരുടെ പ്രവർത്തന നിലവാരം നിരീക്ഷിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് അഡ്മിനിസ്‌ട്രേറ്റീവ് കൺട്രോൾ പാനൽ ഓയോ കമ്പനി ലഭ്യമാക്കുന്നതിനും ധാരണയുണ്ട്.
ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും ഓയോ കമ്പനി സി.ഇ.ഒ റിതേഷ് അഗർവാളുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 2013 ൽ റിതേഷ് അഗർവാൾ സ്ഥാപിച്ച ഓയോ കമ്പനിക്കു കീഴിൽ ഇന്ത്യയിലെയും മലേഷ്യയിലെയും യു.എ.ഇയിലെയും നേപ്പാളിലെയും ചൈനയിലെയും ഇന്തോനേഷ്യയിലെയും 230 നഗരങ്ങളിൽ 8500 ഹോട്ടലുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."